സജിത്ത്|
Last Modified ബുധന്‍, 29 മാര്‍ച്ച് 2017 (10:41 IST)
പ്രമുഖ ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പന കമ്പനികളായ ഫ്ലിപ്പ്കാര്‍ട്ടും സ്നാപ്ഡീലും ലയിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്നാണ് സ്നാപ്ഡീല്‍ ഫ്ലിപ്പ്കാര്‍ട്ടുമായി ലയിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍. ഇരു കമ്പനികളും ലയിക്കുന്നതോടെ പുതുതായി രൂപീകരിക്കുന്ന കമ്പനിയില്‍ ജപ്പാനിലെ ടെലികോം രംഗത്തെ പ്രമുഖ കമ്പനി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുളള സാധ്യതകളുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുതിയ കമ്പനിയുടെ 15 ശതമാനം ഓഹരികളും ഇത്തരത്തില്‍ ഈ കമ്പനി വാങ്ങുമെന്നും സൂചനയുണ്ട്.
സ്നാപ്ഡീലില്‍ ഓഹരികളുളള ജപ്പാനിലെ സോഫറ്റ് ബാങ്കാണ് ഫ്ലിപ്കാര്‍ട്ട്- സ്നാപ്ഡീല്‍ ലയനത്തിന് മുന്‍കൈ എടുക്കുന്നത്. നിലവില്‍ സ്നാപ്ഡീലില്‍ സോഫ്റ്റ് ബാങ്കിന് മുപ്പത് ശതമനം ഓഹരികളണുള്ളത്. ഫ്ലിപ് കാര്‍ട്ടിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍ ലിമിറ്റഡ് തങ്ങളുടെ പത്ത് ശതമാനത്തോളമുള്ള ഓഹരികള്‍ ലയനത്തിന്റെ ഭാഗമായി വില്‍ക്കാനും സാധ്യതയുണ്ട്. ഫ്ലിപ്കാര്‍ട്ടുമായി ലയിക്കുകയെന്നതും പേടിഎമ്മുമായി ധാരണയിലെത്തുകയെന്നതുമാണ് സ്നാപ്ഡീലിന്റെ മുന്നിലുള്ള പ്രധാനവഴികളെന്നും സൂചനയുണ്ട്.