ബംഗലൂരു|
jibin|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2017 (10:54 IST)
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്‌നാപ്‌ഡീല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. 30 ശതമാനം ജീവനക്കാരെ ഉടന്‍ പിരിച്ചു വിടുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കടുത്ത മത്സരത്തിനിടെ വരവില്‍ ഇടിവ് സംഭവിക്കുകയും ചെയ്‌തതോടെയാണ് കമ്പനി ഇത്തരമൊരു തീരുമാനമെടുത്തത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത്രയും പേരെയും പുറത്താക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍സ് വിഭാഗം മാനേജര്‍മാര്‍ക്ക് കമ്പനി ഇ മെയില്‍ അയച്ചിട്ടുണ്ട്.
കമ്പനിയില്‍ നേരിട്ട് ജോലിചെയ്യുന്ന ആയിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് കരുതുന്നത്. വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1000ത്തിലേറെ കരാര്‍ തൊഴിലാളികളെയും തീരുമാനം ബാധിക്കും.