മികവാര്‍ന്ന സവിശേഷതകളുമായി ഹ്യൂണ്ടായ്‌ ഹാച്ച്ബാക്ക് ‘ഐ 30’ വിപണിയിലേക്ക്

കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്‌ ഐ 30 ഹാച്ച്ബാക്ക് അവതരിപ്പിച്ചു.

hyundai, hyundai i 10, hyundai, i20, hyundai, eon, hyundai i 30 ഹ്യൂണ്ടായ്‌, ഹ്യൂണ്ടായ്‌ ഐ 10, ഹ്യൂണ്ടായ്‌ ഐ 20, ഹ്യൂണ്ടായ്‌ ഇയോണ്‍, ഹ്യൂണ്ടായ്‌ ഐ 30
സജിത്ത്| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (15:25 IST)
കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്‌ ഐ 30 ഹാച്ച്ബാക്ക് അവതരിപ്പിച്ചു. ഹ്യുണ്ടായിൽ നിന്നുള്ള മറ്റൊരു വാഗ്ദാനമാണ് മൂന്നാം തലമുറക്കാരനായ ഈ ഐ30. സ്മാർട്ട്, മോഡേൺ, പ്രീമിയം, സ്പോർട്സ്, സ്പോർട്സ് പ്രീമിയം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഐ30 വിപണിയില്‍ എത്തുന്നത്. 11.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലായിരിക്കും വാഹനത്തിന്റെ വില.

138ബിഎച്ച്പിയുള്ള 1.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 201ബിഎച്ച്പിയുള്ള 1.6ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.6ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളോടെയാണ് ഈ വാഹനം വിപണിയിലെത്തുന്നത്. 7സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും വാഹനത്തിന് ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, മാനുവൽ ഗിയർബോക്സിനെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പ്, എൽഇഡി ടേൺ ഇന്റിക്കേറ്റർ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഒആർവിഎമുകൾ, 18 ഇഞ്ച് അലോയ് വീൽ, ലെതർ സ്റ്റിയറിംഗ് വീൽ, 8 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നാണ് സൂചന.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 7 എയർബാഗുകൾ,വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, അഡ്‌വാൻസ്ഡ് ട്രാക്ഷൻ കോർണെറിംഗ് കൺട്രോൾ, ഹീൽ സ്റ്റാർട് അസിസ്റ്റ് കൺട്രോൾ, ബ്ലൈന്റ് സ്പോർട് ഡിറ്റക്ഷൻ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ എന്നിവയും വാഹനത്തില്‍ നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :