ഇന്ത്യന്‍ എസ് യു വി വിപണി കീഴടക്കാന്‍ ഹ്യൂണ്ടായ് വീണ്ടും എത്തുന്നു... 'കാര്‍ലിനോ'യുമായി

ഇന്ത്യന്‍ വാഹന വിപണിയിലെ എസ് യു വി ഗണത്തിലേക്ക് ഹ്യൂണ്ടായ് കാര്‍ലിനോ എത്തുന്നു.

Hyundai Carlino, SUV, creta i 20, suv, mahindra kuv  ഹ്യൂണ്ടായ് കാര്‍ലിനോ, ക്രെറ്റ, ഐ 20, എസ് യു വി, മഹീന്ദ്ര കെ യു വി
സജിത്ത്| Last Modified ശനി, 30 ജൂലൈ 2016 (15:40 IST)
ഇന്ത്യന്‍ വാഹന വിപണിയിലെ എസ് യു വി ഗണത്തിലേക്ക് ഹ്യൂണ്ടായ് കാര്‍ലിനോ എത്തുന്നു. മിനി എസ് യു വിയെക്കാള്‍ ചെറിയ കോമ്പാക്ട് വിഭാഗത്തിലാണ് പുതിയ മോഡല്‍ എത്തുന്നത്. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച കാര്‍ലിനോക്ക് ഐ 20ക്കും ക്രെറ്റക്കുമിടയിലാണ് സ്ഥാനം. ഈ പ്ലാറ്റ്ഫോമില്‍ തന്നെയാണ് കാര്‍ലിനോയും നിര്‍മ്മിക്കുന്നത്. 7 ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് വാഹനത്തിന്റെ വില.

പുറമെ നിന്ന് നോക്കിയാല്‍ മഹീന്ദ്ര കെ യു വിയോടാണ് കാര്‍ലിനോക്ക് സാമ്യം. നല്ല എടുപ്പുള്ള വലിയ ബമ്പറും ഗ്രില്ലുകളുമാണ് വാഹനത്തിനുള്ളത്. ചെറിയ ടെയില്‍ ലൈറ്റുകളും ഗ്ളാസ് ഏരിയയും വാഹനത്തിന്റെ പിന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. മെലിഞ്ഞ ഹെഡ്ലൈറ്റുകളും സ്കഫ് പ്ളേറ്റുകളും പ്രത്യേക ആകൃതിയിലുള്ള ഫോഗ് ലാമ്പുകളുമാണ് മറ്റൊരു സവിശേഷത.

വാഹനത്തിന്റെ ഉള്‍വശവും വളരെ മനോഹരമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. നാവിഗേഷന്‍ സിസ്റ്റം, പുഷ്‌ബട്ടന്‍സ്റ്റാര്‍ട്ട്, ഇലക്ട്രിക് ആയി മടക്കാവുന്ന സൈഡ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.2ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിനും 1.4ലിറ്റര്‍ സി.ആ.ഡി.ഐ ഡീസല്‍ എഞ്ചിനുമായാണ് വാഹനം എത്തുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :