ഹ്യുണ്ടായ് മിഡ്സൈസ് സെഡാൻ എലാൻട്രയുടെ പുതിയ മോഡൽ ഇന്ത്യന്‍ വിപണിയില്‍

ഹ്യുണ്ടായ്‌ മിഡ്സൈസ് സെഡാൻ എലാൻ‍‍‍ട്രയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തി.

hyundai elantra, skoda octavia, corolla altis ഹ്യുണ്ടായ്‌ എലാൻട്ര, സ്കോഡ ഒക്ടാവിയ, കൊറോള ഓൾട്ടിസ്
സജിത്ത്| Last Updated: വ്യാഴം, 25 ഓഗസ്റ്റ് 2016 (10:23 IST)
ഹ്യുണ്ടായ്‌ മിഡ് സൈസ് സെഡാൻ എലാൻ‍‍‍ട്രയുടെ ഏറ്റവും പുതിയ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. എസ്, എസ്എക്സ്, എസ്എക്സ് എടി, എസ്എക്സ് (ഒ), എസ്എക്സ് (ഒ) എടി എന്നിങ്ങനെ അഞ്ചു വകഭേദങ്ങളുമായാണ് എലാൻട്ര എത്തിയിട്ടുള്ളത്.

കൊറോള ഓൾട്ടിസ്, എന്നീ വാഹനങ്ങളുമായി മൽസരിക്കുന്ന എലാൻട്രയിൽ 2 ലീറ്റർ പെട്രോൾ എൻജിനും 1.6 ലീറ്റർ ഡീസൽ എൻജിനുമാണ് ഉപയോഗിക്കുന്നത്. 2 ലീറ്റർ പെട്രോൾ എൻജിൻ 6200 ആർപിഎമ്മിൽ 152 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 19.6 കെജിഎം ടോർക്കും ഉത്പാദിപ്പിക്കും.

എന്നാല്‍ 1.6 ലീറ്റർ ഡീസൽ എൻജിനാകട്ടെ 4000 ആർപിഎമ്മിൽ 128 പിഎസ് കരുത്തും 1900-2750 ആർപിഎമ്മിൽ 26.5 കെജിഎം ടോർക്കുമാണ് നൽകുന്നത്. 13.22 ലക്ഷം മുതൽ 19.53 ലക്ഷം രൂപ വരെയാണു കോട്ടയം എക്സ്ഷോറൂം വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :