ലെനോവ യോഗ സീരീസിന് എതിരാളി; ഡെൽ XPS 13 ഹൈബ്രിഡ് അൾട്രാബുക്ക് വിപണിയിലേക്ക്!

2 ഇൻ 1 വിൻഡോസ് ഹൈബ്രിഡ് അൾട്രാബുക്ക് ശ്രേണിയിൽ തരംഗമാകാൻ ഡെൽ XPS 13

ultrabook, dell xps 13, laptop, അൾട്രാബുക്ക്, ഡെൽ, അൾട്രാബുക്ക് XPS 13 , ലാപ്ടോപ്
സജിത്ത്| Last Modified തിങ്കള്‍, 30 ജനുവരി 2017 (12:02 IST)
ശ്രേണിയിലെ ആദ്യ 2 ഇൻ 1 വിപണിയിലേക്കെത്തുന്നു. മികച്ച ഹൈബ്രിഡ് ഡിസൈനും മുൻനിര ഹാർഡ്‌വെയറുമാണ് ഈ അൾട്രാബുക്കിന് കമ്പനി നല്‍കിയിട്ടുള്ളത്. വിൻഡോസ് മെഷീൻ ആയ XPS 13ൽ ഇൻഫിനിറ്റ് എഡ്ജ് ഡിസ്പ്ലേയാണുള്ളത്. ഡെൽ XPS 13, 2 ഇൻ 1ന്റെ വില 69,000 രൂപയാണ്. അൾട്രാതിൻ മോണിറ്റർ 48,000 രൂപയ്ക്കും ലഭ്യമാണ്.

360 ഡിഗ്രി കറങ്ങുന്നതാണ് ഈ അൾട്രാബുക്കിലെ ടച്ച് ഡിസ്പ്ലേ. കൂടാതെ ടാബ്ലറ്റ് ഫീച്ചറുകളും ഇത് നല്‍കുന്നുണ്ട്. രണ്ട് വ്യത്യസ്ഥ രൂപകല്പനകളിലാണ് ഈ ഹൈബ്രിഡ് വിന്‍ഡോസ് മെഷീൻ വിപണിയിലെത്തുന്നത്. 1920 x 1080റെസൊലൂഷനില്‍ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും മറ്റൊരു പതിപ്പില്‍ അൾട്രാഷാർപ്പ് 3200 x 1800 ക്വാഡ് എച്ച്ഡി ടച്ച്സ്‌ക്രീൻ പാനലുമാണ് നല്‍കിയിട്ടുള്ളത്.

3.2GHz ഇന്റൽ കോർ i5-7Y5, 3.6GHz ഇന്റൽ കോർ i7-7Y75
എന്നീ പ്രോസസ്സറുകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 4ജിബി, 8 ജിബി, 16 ജിബി ഡ്യൂവൽ ചാനൽ എൽപിഡിഡിആർ3 റാം ഓപ്‌ഷനുകളിൽ ഈ അള്‍ട്രാബുക്ക് ലഭിക്കും. സ്റ്റാൻഡേർഡ് സാറ്റ 128 ജിബിയിൽ തുടങ്ങി ഒരു ടിബി ഇന്റൽ RST PCIe SSD വരെ വർദ്ധിപ്പിക്കാവുന്ന സ്റ്റോറേജും ലഭ്യമാണ്.

ഫാൻ ഇല്ലാത്ത ചേസാണ് ഇതിനുള്ളത്. 46Whr ബാറ്ററി യൂണിറ്റാണ് XPS 13നു കരുത്തു നൽകുന്നത്. ഇത് 15 മണിക്കൂർ വരെ നിലനിൽക്കും. വെബ്‌കാം, ഫിംഗർപ്രിന്റ് റീഡർ, ഡിസ്പ്ലേ പോർട്ട്, തണ്ടർബോൾട്ട് 3 പോർട്ട്, യുഎസ്ബി ടൈപ്പ് സി 3.1 പോർട്ട്, 3.5mm ജാക്ക്, മൈക്രോ എസ്ഡി കാർഡ് റീഡർ, ബ്ലുടൂത് v4.2, വൈഫൈ 802.11ac, മിറാകാസ്റ്റ്, ഇന്റൽ സ്മാർട്ട് കണക്റ്റ് എന്നീ സവിശേഷതകളും ഇതിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :