ടാബ്ലറ്റായും ലാപ്ടോപായും രൂപം മാറ്റാവുന്ന ടാബുമായി 'നോഷന്‍ ഇങ്ക് ഏബിള്‍ 10' വിപണിയില്‍

ഒരേസമയം ടാബ്ലറ്റായും ലാപ്ടോപായും രൂപംമാറ്റാവുന്ന ടു ഇന്‍ വണ്ണുമായി ബംഗളൂരു ആസ്ഥാനമായ നോഷന്‍ ഇങ്ക് രംഗത്ത്

Notion Ink Able 10, Tablet, Laptop നോഷന്‍ ഇങ്ക് ഏബിള്‍ 10, ടാബ്ലറ്റ്, ലാപ്ടോപ്
സജിത്ത്| Last Modified വെള്ളി, 22 ജൂലൈ 2016 (11:11 IST)
ഒരേസമയം ടാബ്ലറ്റായും ലാപ്ടോപായും രൂപംമാറ്റാവുന്ന ടു ഇന്‍ വണ്ണുമായി ബംഗളൂരു ആസ്ഥാനമായ നോഷന്‍ ഇങ്ക് രംഗത്ത്. ‘നോഷന്‍ ഇങ്ക് ഏബിള്‍ 10’ എന്നാണ് ഇതിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. കൂടാതെ സിം കാര്‍ഡിടാന്‍ സൗകര്യവും ത്രീജി കണക്ടിവിറ്റിയുമാണ് ഇതിന്റെ പ്രധാന പ്രത്യേകത.

വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നോഷന്‍ ഇങ്ക് ഏബിള്‍ 10ന് 1280x800 പിക്സല്‍ റസലൂഷനുള്ള 10.1 ഇഞ്ച് മള്‍ട്ടി ടച്ച് ഡിസ്പ്ളേ, 1.34 ജിഗാഹെര്‍ട്സ് ഇന്‍റല്‍ ചെറിട്രെയില്‍ നാലുകോര്‍ പ്രോസസര്‍, നാല് ജി.ബി ഡിഡിആര്‍ 3 എല്‍ റാം എന്നീ സവിശേഷതകളുമുണ്ട്.

രണ്ട് മെഗാപിക്സലിന്റെ മുന്‍-പിന്‍ ക്യാമറകള്‍, ഏഴ് മണിക്കൂര്‍ നില്‍ക്കുന്ന 8100 എംഎഎച്ച് ബാറ്ററി, ഒരു യുഎസ്ബി 3.0 പോര്‍ട്ട്, യുഎസ്ബി 2.0 പോര്‍ട്ട്, മൈക്രോ എച്ച്ഡിഎംഐ സ്ളോട്ട്, ഹെഡ്ഫോണ്‍-മൈക്ക് കോംബോ ജാക്ക്, വൈ ഫൈ, ബ്ളൂടൂത്ത് 4.0 എന്നിവയും മറ്റു പ്രത്യേകതകളാണ്.

64 ജി ബി ഇന്റേണല്‍ മെമ്മറിയാണ് ടാബിനുള്ളത്. ഇത് 128ജി ബിയായി വര്‍ദ്ധിപ്പിക്കാനും സാധിക്കും. 650 ഗ്രാം ഭാരമുള്ള ഈ ടു ഇന്‍ വണ്‍ കറുപ്പ്, ചാരം എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഊരിയെടുക്കാന്‍ പറ്റുന്ന കീബോര്‍ഡ് പോഗോ പിന്‍ കണക്ടര്‍ വഴി ഡിസ്പ്ളേയില്‍ ഘടിപ്പിക്കാന്‍ സാധിക്കും.

വ്യക്തികള്‍ക്കുള്ള പതിപ്പിന് ഒരുവര്‍ഷവും വാണിജ്യ ആവശ്യത്തിനുള്ള പതിപ്പിന് മൂന്ന് വര്‍ഷവും വാറന്‍റിയാണ് കമ്പനി നല്‍കുന്നത്. മൈക്രോസോഫ്റ്റ് ഓഫിസ്, വണ്‍നോട്ട്, മൈക്രോസോഫ്റ്റ് എഡ്ജ്, കോര്‍ട്ടാന, വണ്‍ ഡ്രൈവ്, എക്സ്ബോക്സ് എന്നീ ആപ്പുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 24,990 രൂപയാണ് വില.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :