ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 23 ജൂണ്‍ 2014 (11:28 IST)
ഇന്ത്യയുടെ
തേയില ഉത്പാദനത്തി വന്‍ ഇടിവ്. ഇന്ത്യയിലെ തേയില ഉത്പാദനം ഏപ്രിലില്‍ 24.48 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ പറയുന്നത്. ഇതൊടെ ലോകത്തെ രണ്ടാമത്തെ വലിയ തേയില ഉത്പാദകരായ ഇന്ത്യയുടെ തേയില ഉത്പാദനത്തില്‍
5.7 കോടി കിലോയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
2013-14 സാമ്പത്തികവര്‍ഷത്തില്‍ തേയില ഉത്പാദനം 6.2 ശതമാനം വളര്‍ച്ചയുണ്ടാക്കിയിരുന്നു. എന്നാല്‍ ഇത്രയധികം കുറവ് ചുരുങ്ങിയ കാലയളവില്‍ ഉണ്ടാകുന്നത് അപൂര്‍വ്വമായാണ്. അസമിലും മറ്റു പ്രദേശങ്ങളിലും വിളവ് മോശമായതാണ് ഇതിന് കാരണം.
മുന്‍വര്‍ഷം ഏപ്രിലില്‍ 7.5 കോടി കിലോ ഉത്പാദനം നടന്ന സ്ഥാനത്താണ് 5.7 കോടി കിലോയുടെ കുറവുണ്ടായിരിക്കുന്നതെന്ന് ടീബോര്‍ഡ് അറിയിച്ചു.
തമിഴ്‌നാട്, കേരള, കര്‍ണാടക എന്നിവിടങ്ങളിലെ ആകെ ഉത്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.4 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം പശ്ചിമ ബംഗാളില്‍ ഉത്പാദനം വര്‍ധിച്ചു. ഇവിടെ 21.6 ശതമാനമാണ് ഉത്പാദന നേട്ടം. തേയില ഉപഭോഗത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.