ടാക്സ് ഫയലിംഗ് ഇനി പകുതിയും സോഫ്‌വെയർ തന്നെ ചെയ്യും, സംവിധാനം ഇങ്ങനെ !

Last Updated: വെള്ളി, 28 ജൂണ്‍ 2019 (19:11 IST)
ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്യുക എന്നത് തല വേദന പിടിച്ച ഒരു പണിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നത് കൂടുതൽ ലളിതമക്കി മാറ്റിയിരികുകയാണ് കേന്ദ്രസർക്കാർ. നമ്മൾ അധികം പാടുപെടേണ്ടതില്ല. പകുതിയും സോഫ്‌റ്റ്‌വെയർ തെന്ന ചെയ്തോളും.

ശമ്പള വരുമാനക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ളതാന് പുതിയ മാറ്റങ്ങൾ, ഐടിആ-1നിന്നുമുള്ള സമ്പളം, എഫ്ഡിയിൽനിന്നുമുള്ള പലിശ, ടിഡിഎസുമായി വിവരങ്ങൾ തുടങ്ങിയവയെല്ലാം ഐടി വകുപ്പ് തന്നെ ഫോമിൽ ചേർത്തിട്ടുണ്ടാകും. നേരത്തെ ഈ വിവരങ്ങൾ വ്യക്തികൾ തന്നെ പുരിപ്പിക്കേണ്ടതുണ്ടായിരുന്നു.

ഓൺലൈനായി ഫയൽ ചെയ്യുന്ന ഐടി‌ആർ-1ന് മാത്രമണ് ഈ സൗകര്യം ഉണ്ടാവുക. പാൻ കാർഡിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി സോഫ്‌‌റ്റ്‌വെയർ ഫോം26 എസിൽനിന്നും വിവരങ്ങൾ എടുത്ത് ഫോം പൂരിപ്പിക്കും. പിശകുകൾ ഉണ്ടെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്താനും സംവിധാനം ഉണ്ട്. ഫോം 16നും ഫോം 26ക്യുവും പരിശ്കരിച്ചിട്ടുണ്ട്. ഫോം 16നിൽനിന്നും ഐടിആർ-1 ഓൻലൈൻ ഫോമിലേക്ക് വിവരങ്ങൾ നേരെ
പകർത്തിയാൽ മതിയാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :