അനുബന്ധ വാര്ത്തകള്
- ചിലവ് നിയന്ത്രിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം !
- വിവാദങ്ങൾക്കൊടുവിൽ ആദ്യ റഫാൽ വിമാനം ഇന്ത്യയിലെത്തുന്നു, പ്രതിരോധമന്ത്രി ഫ്രാൻസിലെത്തി വിമാനം ഏറ്റുവാങ്ങും
- മനസുകൊണ്ട് ടൈപ്പ് ചെയ്യാം, എആർ ഡിവൈസ് ഉടനെന്ന് ഫേസ്ബുക്ക്
- റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ ഇടിച്ചുതകർത്ത് യുവതി, വീഡിയോ !
- 90കളിലെ റോള കോള ബിസ്കറ്റ് തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങി പാർലേ !
പ്രൗഢഗംഭീരം, കറുപ്പണിഞ്ഞ് ടാറ്റ ഹാരിയർ !
ടാറ്റയുടെ പുത്തൻ എസ് യു വി ഹാരിയർ, കറുപ്പിന്റെ പ്രൗഢമായ അഴകിൽ വിപണിയിൽ എത്തും. അറ്റ്ലസ് ബ്ലാക്ക് എഡിഷൻ എന്ന പേരിലാകും കറുപ്പിൽ കുളിച്ചാണ് ഹാരിയർ വിപണിയിൽ എത്തുക. ഈ വർഷം തുടക്കത്തിൽ ചേർന്ന മോട്ടോർസ് വാർഷിക ജനറൽ മീറ്റിങിൽതന്നെ ടാറ്റ ഈ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു.
അടിമുടി കറുപ്പിൽ കുളിച്ചാണ് ഹാരിയർ ബ്ലാക്ക് എഡിഷന്റെ വരവ്. ഗ്ലോസി ബ്ലാക്കാണ് നിറം. ഇതിനോട് ചേർന്ന് നിൽക്കുന്ന തരത്തിൽ 17 ഇഞ്ച് ബ്ലാക്ക് സ്റ്റോൺ അലോയ് വീലുകളും നൽകിയിരിക്കുന്നു. മുന്നിലേയും പിന്നിലേയും ബ്ലാക് സ്കിഡ് പ്ലേറ്റുകളും ആ എലെഗന്റ് ശൈലിയോട് ചേർന്ന് നിൽക്കുന്നു. ഹെഡ്‌ലാമ്പുകൾക്ക് ഗ്രേ ഫിനിഷും നൽകിയിരിക്കുന്നു.
ഇന്റീരിയറും പൂർണമായും കറുപ്പണിഞ്ഞിട്ടുണ്ട് .റഗുലർ ഹാരിയറിൽ ബ്രൗൺ ലെതർ സീറ്റുകളായിരുന്നു എങ്കിൽ ബ്ലാക് എഡിഷനിൽ ബ്ലാക്ക് ലെതർ സീറ്റുകളാണ് നൽകിയിരിക്കുന്നത്. ബ്ലാക് സ്റ്റോൺ ഡാഷ് ബോർഡിൽ ഗ്രേ ഫിനിഷും കാണാം. പൂർണമയും കറുപ്പ് നിറത്തെ അടിസ്ഥാനപ്പെടുത്തിയ ചെറിയ ഡിസൈൻ മാറ്റങ്ങൾ ഒഴിച്ചാൽ മറ്റു മാറ്റങ്ങൾ ഒന്നും ബ്ലാക് എഡിഷനിൽ ഇല്ല
കലിസ്റ്റൊ കോപ്പർ, ഏരിയൽ സിൽവർ, തെർമിസ്റ്റൊ ഗോൾഡ്, തെലെസ്റ്റൊ ഗ്രേ, ഒർകസ് വൈറ്റ് എന്നീ നിറങ്ങളിലാണ് നിലവിൽ ഹാരിയർ വിപണിയിലുള്ളത്. 170 ബിഎച്ച്0പി കരുത്തും 350 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന 2.0 ലിറ്റർ, ഫോർ സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും വാഹനം ലഭ്യമാണ്.