സപ്ലൈക്കോ: സാധനവിലയില്‍ വന്‍ വര്‍ദ്ധന

തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (17:25 IST)
സപ്ലൈക്കോ സാധന വിലയില്‍ വന്‍ വര്‍ദ്ധന വരുത്തി. പ്രധാനമായും ഏഴിനം സബ്സിഡി സാധനങ്ങളുടെ വിലയാണു കുത്തനെ കൂട്ടിയത്. ഒന്നര രൂപാ മുതല്‍ 52 രൂപ വരെയാണു ഒരു കിലോയില്‍ വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഇതോടെ സബ്സിഡി സാധന വില പൊതുവിപണിയിലേതിനടുത്തെത്തി.

60 രൂപയായിരുന്ന മല്ലിക്ക് 52 രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ച് 112 രൂപയാക്കി. ഇതിനൊപ്പം 55 രൂപയായിരുന്ന ചെറുപയറിന്‍റെ വില 77 രൂപയായും 42 രൂപാ വിലയുണ്ടായിരുന്ന ഉഴുന്നിന്‍റെ വില 76 രൂപയായുമാണ്‌ ഉയര്‍ത്തിയത്.

വന്‍‍പയറിന്‍റെ വില 35 രൂപയില്‍ നിന്ന് 49 രൂപയായി വര്‍ദ്ധിപ്പിച്ചപ്പോള്‍ 45 രൂപയുടെ തുവരപ്പരിപ്പിന്‍റെ വില 67 രൂപയായാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിലെ രസകരമായ മറ്റൊരു കാര്യം പൊതുവിപണിയില്‍ തുവരപ്പരിപ്പിന്‍റെ വില ഒരു കിലോയ്ക്ക് 66 രൂപയേയുള്ളു.

വെളിച്ചെണ്ണ വില 125 രൂപയില്‍ നിന്ന് 151 രൂപയായും പഞ്ചസാര വില 26 രൂപയില്‍ നിന്ന് 27.50 രൂപയായുമാണു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധനങ്ങളുടെ ലഭ്യതയും കുറവാണെന്നത് മറ്റൊരു കാര്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :