ആഡംബരത്തിന്റെ പര്യായം; മുഖം മിനുക്കിയ സ്കോഡ റാപ്പിഡ് വിപണിയില്‍

മുഖം മിനുക്കി സ്കോഡ റാപ്പിഡ്

skoda rapid, skoda സ്കോഡ റാപ്പിഡ്, സ്കോഡ
സജിത്ത്| Last Modified തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (10:34 IST)
മുഖം മിനുക്കിയ റാപ്പിഡ് വിപണിയിലെത്തി. പഴയ മോഡലില്‍ നിന്നും വ്യത്യസ്തമായി നിരവധി മാറ്റങ്ങളുമായാണ് ഈ വാഹനം വിപണിയിലെത്തിയിട്ടുള്ളത്. പ്രധാനമായും മുൻവശത്തിനുണ്ടായ പരിഷ്കാരങ്ങളാണ് അതില്‍ എടുത്തുപറയേണ്ടത്. 9.65 ലക്ഷമാണ് റാപ്പിഡിന്റെ എക്സ് ഷോറൂം വില.

പുതിയ അലോയ് വീൽ രൂപകൽപന, ചുവപ്പും നീലയുമടക്കം രണ്ടു പുതിയ നിറങ്ങൾ, ക്രോമിയം ഡോർ ഹാൻഡിൽ, ഇൻറഗ്രേറ്റഡ് സ്പോയ്‌ലർ,വലിയ പിൻ സീറ്റുകൾ, പോറലേൽക്കാത്ത ഡാഷ് ബോർഡ്, ഫുട് വെൽ ഇലൂമിനേഷൻ, പുതിയ ടച് സ്ക്രീൻ സംവിധാനം, ക്രൂസ് കൺട്രോൾ എന്നിവയും വാഹനത്തെ ആകര്‍ഷകമാക്കുന്നു.

1500 സിസി ഡീസൽ എൻജിനാണ് റാപ്പിഡിനു കരുത്തേകുന്നത്. 110 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. എഴു സ്പീഡ് ഡിഎസ്ജി ഓട്ടമാറ്റിക്ഗിയർ ബോക്സാണ് ഇതിനുള്ളത്. ലീറ്ററിന് 21.73കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :