വരുന്നു... മെഴ്സിഡസ് ബെൻസ് എസ് - ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ'!

ബെൻസ് എസ്-ക്ലാസ് കൂപ്പെ 'നൈറ്റ് എഡിഷൻ' പ്രദർശിപ്പിച്ചു

mercedes benz s class coupe, mercedes benz, benz s class, night edition മെഴ്സിഡസ് ബെൻസ്, ബെൻസ് എസ്-ക്ലാസ് കൂപ്പെ, നൈറ്റ് എഡിഷൻ
സജിത്ത്| Last Modified ഞായര്‍, 18 ഡിസം‌ബര്‍ 2016 (14:25 IST)
ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് തങ്ങളുടെ എസ്-ക്ലാസ് കൂപ്പ 'നൈറ്റ് എഡിഷൻ' പ്രദര്‍ശിപ്പിച്ചു. അടുത്ത മാസം നടക്കുന്ന ഡെട്രോയിറ്റ് ഓട്ടോഷോയിലായിരിക്കും കൂപ്പയുടെ ആദ്യ അവതരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ കൂപ്പയുടെ ബുക്കിംഗ് 2017 ജനവരി 9 മുതലാണ് ആരംഭിക്കുക. ആഗസ്ത് മുതലായിരിക്കും ഡെലിവറിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

<a class=mercedes benz s class coupe, mercedes benz, benz s class, night edition മെഴ്സിഡസ് ബെൻസ്, ബെൻസ് എസ്-ക്ലാസ് കൂപ്പെ, നൈറ്റ് എഡിഷൻ" class="imgCont" src="//media.webdunia.com/_media/ml/img/article/2016-12/18/full/1482051626-7509.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 400px;" title="" />
ഈ നൈറ്റ് എഡിഷന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ് 14 സ്പോക്ക് 20 ഇഞ്ച് വീലുകള്‍. കൂടാതെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായി എഎംജി ബാഡ്ജിംഗും നൽകിയിട്ടുണ്ട്. മിററിലും ഗ്രില്ലിലും സൈഡ് പാനലിലും ബ്ലാക്ക് തീം തന്നെയാണ് കമ്പനി നൽകിയിരിക്കുന്നത്. പ്രധാനമായും മാറ്റ് ഫിനിഷിംഗ് തന്നെയാണ് ഈ കൂപ്പയെ വളരെ ആകര്‍ഷകമാക്കി മാറ്റുന്ന പ്രധാന ഘടകമെന്ന് പറയാതെവയ്യ.

mercedes <a class=benz s class coupe, mercedes benz, benz s class, night edition മെഴ്സിഡസ് ബെൻസ്, ബെൻസ് എസ്-ക്ലാസ് കൂപ്പെ, നൈറ്റ് എഡിഷൻ" class="imgCont" src="//media.webdunia.com/_media/ml/img/article/2016-12/18/full/1482051665-8391.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 400px;" title="" />
റെഡ്-ബ്ലാക്ക്, ഗ്രെ-ബ്ലാക്ക്, ബ്ലാക്ക്-ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ള അപ്ഹോൾസ്ട്രെ, ലെതർ സ്റ്റിയറിംഗ് വീൽ, ബ്ലാക്ക് നിറത്തിലുള്ള വുഡൻ ട്രിം എന്നിങ്ങനെയുള്ള അകത്തളത്തിലെ സവിശേഷതകളും എടുത്തുപറയേണ്ടതാണ്. 455ബിഎച്ച്പിയുള്ള 4.7ലിറ്റർ വി-8എൻജിൻ, 367 ബിഎച്ച്പിയുള്ള 3.0ലിറ്റർ വി6 എൻജിൻ എന്നിവയാണ് നൈറ്റ് എഡിഷൻ എസ്-ക്ലാസ് മോഡലുകൾക്ക് കരുത്തേകുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :