ഓഹരി വിപണി വീണ്ടും 25,000 കടന്നു

മുംബൈ| VISHNU.NL| Last Modified ചൊവ്വ, 27 മെയ് 2014 (11:08 IST)
കരുത്തുറ്റ ഭരണകൂടം നരേന്ദ്ര മോ ഡിയുടെ നേതൃത്വത്തില്‍ വന്നതോടെ പുതിയ സര്‍ക്കാരിന്റെ അധികാര പ്രവേശത്തിന്റെ പിന്‍ബലത്തില്‍ ബോംബെ ഓഹരി വിപണി ഇന്നലെ വീണ്ടും 25,000 പോയിന്റ്‌ കടന്നു.
ആദ്യമായാണ് രണ്ടുതവണ വിപണി 25,000 കടക്കുന്നത്.

എന്നാല്‍ പ്രോഫിറ്റ്‌ ബുക്കിംഗ്‌ വിപണിയില്‍ പിടിമുറുക്കിയതൊടെ കുതിച്ചുയര്‍ന്ന വിപണി അതിന്റെ തേരോട്ടംഅവസാനിപ്പിക്കുകയായിരുന്നു. ഒറ്റദിവസം സൂചിക 482 പോയിന്റ്‌ ഉയര്‍ന്ന്‌ 25,175.22 പോയിന്റിലെത്തി. ഊര്‍ജം, പൊതുമേഖല, കാപ്പിറ്റല്‍ ഗുഡ്സ്‌, വാഹനം, റിയല്‍റ്റി ഓഹരികള്‍ സാഹചര്യം മുതലാകി നേട്ടം കൊയ്തു.

രണ്ടുദിവസം മുമ്പ്‌ സൂചിക 395 പോയിന്റ്‌ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അല്‍പം താഴ്‌ന്ന് 24,433.90 പോയിന്റിലാണു ക്ലോസ്‌ ചെയ്തത്‌. ഇന്നലെ ഈ പരിധി കടന്നും സൂചിക കുതിക്കുകയായിരുന്നു. മൂന്നു സെഷനുകളിലായി സൂചി്ക 418 പോയിന്റ്‌ ഉയര്‍ന്നു.

സെന്‍സെക്സിന്റെ പിന്തുണയില്‍ നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ സൂചിക നിഫ്റ്റി 136 പോയിന്റ്‌ ഉയര്‍ന്ന്‌ 7504 ല്‍ എത്തി. എന്നാല്‍ നിഫ്റ്റിയും പ്രോഫിറ്റ്‌ ബുക്കിംഗിനു വിധേയമാകുകയും ഒടുവില്‍ 8.05 പോയിന്റ്‌ അല്ലെങ്കില്‍ 0.11% വര്‍ധനയോടെ 7,359.05 പോയിന്റില്‍ ക്ലോസ്‌ ചെയ്യുകയുമുണ്ടായി.

മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര, എല്‍ ആന്‍ഡ്‌ ടി, ടാറ്റാ മോട്ടോഴ്സ്‌, എച്ച്ഡി എഫ്സി ബാങ്ക്‌, ടിസിഎസ്‌, ഐടിസി, സെസ സ്റ്റര്‍ലൈറ്റ്‌, ഇന്‍ഫോസിസ്‌, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ മുന്നേറി. എന്നാല്‍ റിലയന്‍സ്‌, എസ്ബിഐ, ഭെല്‍, എന്‍ടിപിസി, ടാറ്റാ പവര്‍, ഗെയില്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, മാരുതി സുസുകി, ഹീറോ മോട്ടോ കോര്‍പ്പ്‌ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ കലാശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :