ഷഫീന യൂസഫലി ഫോബ്സ് പട്ടികയിൽ; ഇന്ത്യയിൽ നിന്നുള്ള ഏക വനിത

പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന.

Last Updated: ബുധന്‍, 21 ഓഗസ്റ്റ് 2019 (18:32 IST)
2018- ലെ പ്രചോദാത്മക ഫോബ്സ് മാഗസിന്‍റെ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഷഫീന യൂസഫലി.പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ മകളായ ഷഫീന. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയിലാണ് "ടേബിള്‍സ്' ചെയര്‍പേഴ്സണ്‍ കൂടിയായ ഷഫീന യൂസഫലി ഉള്‍പ്പെട്ടത്.

വിജയകരമായ കമ്പനികളെ കെട്ടിപ്പടുക്കുകയും പ്രാദേശികമായും ആഗോളതലത്തിലും മികച്ച ബ്രാന്‍ഡുകളിലൊന്നായി വളര്‍ത്തുകയും ചെയ്ത 60 മികച്ച വനിതകളാണ് പട്ടികയിലുള്ളത്. 2010- ലാണ് ഷഫീന 'ടേബിള്‍സ്' സ്ഥാപിക്കുന്നത്. പിന്നീട് ഇന്ത്യയിലും യുഎഇയിലും വിജയകരമായി ബിസിനസ്സുകള്‍ ആരംഭിച്ചു. ഏഴുവര്‍ഷത്തിനിടെ മുപ്പതോളം ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോറുകളാണ് ഷഫീന തുടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :