അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (17:00 IST)
വ്യാപാര ആഴ്‌ചയിലെ ആദ്യദിനത്തിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. പവർ, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഐടി, പൊതുമേഖല ബാങ്ക് തുടങ്ങിയ സെക്ടറുകളിലെ ഓഹരികളിൽ നിക്ഷേപ താൽപര്യം പ്രകടമായതാണ് വിപണിക്ക് നേട്ടമായത്.
സെൻസെക്‌സ് 477.99 പോയന്റ് നേട്ടത്തിൽ 60,545.61ലും നിഫ്റ്റി 151.70 പോയന്റ് ഉയർന്ന് 18,068.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ഫാർമ, ബാങ്ക് എന്നിവ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ക്യാപിറ്റൽ ഗുഡ്‌സ്, പൊതുമേഖല ബാങ്ക്, ഐടി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-2 ശതമാനത്തോളം ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.2ശതമാനവും സ്‌മോൾ ക്യാപ് സൂചിക 0.78ശതമാനവും നേട്ടമുണ്ടാക്കി.