1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Sensex clise in record high

റെക്കോഡ് നേട്ടത്തിൽ വീണ്ടും, സെൻസെക്‌സിൽ 958 പോയന്റിന്റെ മുന്നേറ്റം

സെൻസെക്‌സ്
അനുകൂലമായ ആഗോള സാഹചര്യങ്ങൾ മുതലാക്കി വിപണികൾ റെക്കോഡ് നിലവാരത്തിൽ ക്ലോസ് ചെയ്‌തു. സെൻസെക്‌സ് 958.03 പോയന്റ് നേട്ടത്തിൽ 59,885.36ലും നിഫ്റ്റി 276.30 പോയന്റ് ഉയർന്ന് 17,823ലുംതൊട്ടു.
 
ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്‌സ്, എൽആൻഡ്ടി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. നിഫ്റ്റി റിയാൽറ്റി സൂചികയിൽ കുതിപ്പ് തുടർന്നു. ഒമ്പത് ശതമാനത്തിന്റെ നേട്ടമാണ് സെക്‌ടറിൽ ഇന്നുണ്ടായത്. ഐടി, ലോഹം, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
അടുത്ത ലേഖനം
മര്യാദയ്ക്ക് സംസാരിക്കാന്‍ അറിയില്ലേയെന്ന് പൊലീസിനോട് ഹൈക്കോടതി