രൂപയുടെ മൂല്യം ആറാഴ്‌ച്ചയിലെ ഉയർന്ന നിലവാരത്തിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (21:17 IST)
ഡോളറിനെതിരായ രൂപയുടെ മൂല്യം ആറാഴ്‌ച്ചയിലെ ഉയർന്ന നിലവാരത്തിൽ. രാജ്യത്തെ ഓഹരി സൂചികകൾ നേട്ടമുണ്ടാക്കിയതും യുഎസ് ദുർബലമായതുമാണ് രൂപയ്ക്ക് നേട്ടമായത്.

മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 18 പൈസയുടെ നേട്ടമാണ് രൂപയ്ക്കുണ്ടായത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.10 നിലവാരത്തിലെത്തി. യൂറോക്കെതിരെയും കുതിപ്പ് രേഖപ്പെടുത്തി. 87.98-87.95 നിലവാരത്തിലാണ് വ്യാപാരം നടന്നത്.

അതേസമയം ഓ‌ഹരിവിപണിയിലെ രണ്ടാം ദിനവും സൂചികകൾ മികച്ച നേട്ടമാണുണ്ടാക്കിയത്. ഇതാദ്യമായി സെൻസെക്‌സ് 54,000വും നിഫ്റ്റി 16,000വും കടന്നു. ഏറെക്കാലം വിൽപ്പനക്കാരായിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വീണ്ടും നിക്ഷേപം നടത്താനെത്തിയതും രൂപയ്ക്ക് ഗുണകരമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :