മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ ഇയര്‍ പുരസ്കാര മികവില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ !

മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ ഇയര്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

royal enfield himalayan, motorcycle of the year, royal enfield മോട്ടോര്‍ സൈക്കിള്‍ ഓഫ് ദ ഇയര്‍, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍, റോയല്‍ എന്‍ഫീല്‍ഡ്
സജിത്ത്| Last Modified വ്യാഴം, 29 ഡിസം‌ബര്‍ 2016 (09:13 IST)
ഈ വര്‍ഷത്തെ ഏറ്റവും മികച്ച മോട്ടോര്‍ സൈക്കിള്‍ എന്ന നേട്ടത്തോടെ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍. 500 സിസി വരെയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഗണത്തിലാണ് ഹിമാലയന്‍, എന്‍ഡിടിവിയുടെ അവാര്‍ഡ് സ്വന്തമാക്കിയത്.

എതിരാളികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഈ അവാര്‍ഡ് നേട്ടം. 15 ലിറ്റര്‍ ഇന്ധനം നിറക്കാവുന്ന ഹിമാലയന് 182 കിലോയാണ് ഭാരം. 1.55 ലക്ഷം രൂപ വില വരുന്ന ഹിമാലയന്‍ മറ്റ് എന്‍ഫീല്‍ഡ് വാഹനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തനാണ്.

ബൈക്കിന്റെ ഒരു പാര്‍ട്‌സും മറ്റ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ ഉള്ളതല്ല. 411 സി സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഹിമാലയന്റെ വരവോടെ റോയല്‍ എന്‍ഫീല്‍ഡിന്റെ വരുമാനത്തില്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് കമ്പനി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :