സജിത്ത്|
Last Updated:
ബുധന്‍, 28 ഡിസംബര്‍ 2016 (10:40 IST)
ഫോക്സ്‌വാഗണിന്റെ ലോക പ്രശസ്ത ഹാച്ച്ബാക്ക് 'ഗോൾഫ് ജിടിഐ' ഇന്ത്യയിലേക്ക്. ഇന്ത്യന്‍ നിരത്തുകളില്‍ ഹാച്ചാബാക്കുകൾക്കുള്ള വൻ സാധ്യത മനസിലാക്കിക്കൊണ്ടാണ് ഈ പ്രീമിയം ഹാച്ച്ബാക്കുമായി ഫോക്സ്‌വാഗൺ എത്തുന്നത്.2018 അല്ലെങ്കിൽ 2019ഓടുകൂടിയായിരിക്കും ഈ ഹാച്ച്ബാക്ക് ഇന്ത്യയിലെത്തുകയെന്നാണ് സൂചന.
ലോകത്തിൽ വച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ രണ്ടാം സ്ഥാനത്താണ് 'ഗോൾഫ് ജിടിഐ'. അതുകൊണ്ടുതന്നെ ഈ വാഹനത്തിന് ഇന്ത്യയിൽ ഉജ്ജ്വല വരവേല്പുതന്നെ പ്രതീക്ഷിക്കാമെന്നാണ് കമ്പനി കരുതുന്നത്
ഇന്ത്യയിൽ ആദ്യമായിട്ടാണെങ്കിലും വിദേശ വിപണികളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ഗോൾഫ് ജിടിഐ. ഗോൾഫിന്റെ വരവോടെ പോളോയ്ക്കു ശേഷം ഫോക്സ്‌വാഗണിൽ നിന്നും മറ്റൊരു വിലകൂടിയ വാഹനം കൂടി ഇന്ത്യയിലെത്തുകയാണ്.
ഗോൾഫ് ജിടിഐയുടെ പുതുക്കിയ മോഡൽ തന്നെയായിരിക്കും ഇന്ത്യയിലേക്കെത്തുകയെന്നാണ് സൂചന. 227ബിഎച്ച്പിയുള്ള 2.0ലിറ്റർ ടർബോചാർജ്ജ്ഡ് എൻജിനാണ് ഗോൾഫിന്റെ ഈ പുതുക്കിയ പതിപ്പിന് കരുത്തേകുന്നത്. 7 സ്പീഡ് ഡ്യുവൽ ക്ലച്ചും ഈ എന്‍ജിനോടൊപ്പം ചേർത്തിട്ടുണ്ട്.
പോളോ ജിടിഐ എത്തിയതുപോലെ പരിമിതകാല എഡിഷന്‍ തന്നെയായാണ് ഗോൾഫും എത്തുക. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വേർച്വൽ കോക്പിറ്റ്, 9.2ഇഞ്ച് ടച്ച്സ്ക്രീൻ എന്നീ ആകര്‍ഷകമായ സവിശേഷതകളും ഈ പുതിയ ഹാച്ചില്‍ ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.