റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ| JOYS JOY| Last Modified ചൊവ്വ, 4 ഓഗസ്റ്റ് 2015 (11:20 IST)
റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് മാറ്റമില്ലാതെ 7.25 % ആയും റിവേഴ്സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.25 % ആയും തുടരും. വിപണിയും ധനകാര്യ വിദഗ്‌ധരും പ്രതീക്ഷിച്ചതു പോലെ തന്നെയാണ് റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചത്. പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്ന് സാമ്പത്തികലോകം പ്രതീക്ഷിച്ചിരുന്നു.

5.4 ശതമാനമാണ് ഇപ്പോള്‍ ചില്ലറവില നാണ്യപ്പെരുപ്പം. ഗ്രാമീണ മേഖലകളില്‍ നാണ്യപ്പെരുപ്പം 4.55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞമാസം കാല്‍ശതമാനം പലിശ നിരക്കുകള്‍ കുറച്ച ശേഷം ഇപ്പോള്‍ റിപ്പോ നിരക്കുകള്‍ 7.25 ശതമാനമാണ്. കരുതല്‍ ധനാനുപാതവും എസ്എല്‍ആറും യഥാക്രമം നാല് ശതമാനവും 21.5 ശതമാനവുമായി മാറ്റമില്ലാതെ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :