റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധന നയം: പലിശ നിരക്കില്‍ മാറ്റമില്ല

മുംബൈ| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (12:29 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധന നയം പ്രഖ്യാപിച്ചു. വായ്പാ നിരക്കില്‍ മാറ്റമില്ല.റിസര്‍വ് വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്ക് (റീപോ) എട്ടു ശതമാനമായും ബാങ്കുകള്‍ നിര്‍ബന്ധമായും കരുതല്‍ ധനമായി സൂക്ഷിക്കേണ്ടുന്ന തുകയുടെ അനുപാതം (സിആര്‍ആര്‍) ആകെ നിക്ഷേപത്തിന്റെ നാലു ശതമാനമായും നിലനിര്‍ത്തിയിരിക്കുകയാണ്.

വാണിജ്യ ബാങ്കുകള്‍ സ്വര്‍ണത്തിലും കടപ്പത്രത്തിലും മറ്റുമായി നിക്ഷേപിക്കേണ്ട തുകയുടെ തോത് (എസ്എല്‍ആര്‍) 22 ശതമാനവും വാണിജ്യ ബാങ്കുകളില്‍ നിന്നു റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ
നിര്ക്ക് ശതമാനമായും തുടരും.

2016 ജനുവരിയോടെ വിലക്കയറ്റത്തോത് ആറു ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് പലിശ നിരക്കില്‍ മറ്റം വരുത്താതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :