ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 12 ജനുവരി 2015 (13:03 IST)
ഇന്ത്യയില്‍ കാര്‍ പ്രേമികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മോട്ടോർ സൈക്കിൾ വിപണിക്ക് കനത്ത ഇടിവാണ് കഴിഞ്ഞ ഡിസംബര്‍ മാസം സമ്മാനിച്ചത്.
കഴിഞ്ഞ ഡിസംബറിൽ മൊത്തം 1,52,743 കാറുകളാണ് വിറ്റ് പോയത്. ഉപഭോക്താക്കൾ വിപണിയിലേക്ക് ആവേശത്തോടെ എത്തിയതും. സാമ്പത്തികമായി ഉണ്ടയ മാറ്റവുമാണ് കാര്‍ വിപണിക്ക് തുണയായത്. 2013 ഡിസംബറിൽ ഇത് 1,32,524 കാറുകൾ ആയിരുന്ന സ്ഥാനത്താണ് 1,52,743 എന്ന നിലയിലേക്ക് വില്‍പ്പന കൂടിയത്.
കാര്‍ വിപണി നേട്ടത്തിന്റെ പടവ് ചവിട്ടിയപ്പോള്‍ മോട്ടോർ സൈക്കിൾ വിപണി നിരാശയായിരുന്നു സമ്മാനിച്ചത്. 2013 ഡിസംബറിൽ 8,08,389 കാറുകള്‍ വിറ്റപ്പോള്‍ 2014 ഡിസംബറില്‍ 7,79,908 മോട്ടോർ സൈക്കിളുകളാണ് വിറ്റഴിച്ചത്. അതായത് 3.52 ശതമാനം ഇടിവാണ് വിപണിയില്‍ നേരിട്ടത്. എന്നാൽ, മൊത്തം ടൂവീലർ വില്‌പന ഡിസംബറിൽ 4.52 ശതമാനം ഉയർന്നിട്ടുണ്ട്. വാണിജ്യ വാഹന വില്‌പന 9.01 ശതമാനവും വർദ്ധിച്ചു.
ആഭ്യന്തര വാഹന വിപണി മൊത്തമായി കഴിഞ്ഞമാസം 5.68 ശതമാനം വില്‌പന വളർച്ചയും രേഖപ്പെടുത്തി. ആകെ 15,12,881 വാഹനങ്ങൾ കഴിഞ്ഞമാസം പുതുതായി രാജ്യത്ത് നിരത്തിലെത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.