അഴകിന്റെ പൂര്‍ണതയുമായി നിസാന്റെ ഡാറ്റ്സന്‍ ഗോ പ്ലസ്

 നിസാന്‍ , ഡാറ്റ്സന്‍ ഗോ പ്ളസ് , കാര്‍ വിപണി
ചെന്നൈ| jibin| Last Updated: ബുധന്‍, 21 ജനുവരി 2015 (14:24 IST)
അഴകിന്റെ പൂര്‍ണതയും കരുത്തിന്റെ പര്യായവുമായി ജാപ്പനീസ് നിര്‍മാതാക്കളായ നിസാന്‍ കാര്‍ പ്രേമികളുടെ മനം നിറയ്ക്കാന്‍ എത്തി. നിസാന്റെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്സന്‍ പുതിയ കോംപാക്ട് മള്‍ട്ടി പര്‍പ്പസ് വാഹന(എംപിവി)മായ ഡാറ്റ്സന്‍ ഗോ പ്ളസ് നിരത്തിലിറക്കിയാണ് വാഹന കമ്പക്കരെ കൈയിലെടുക്കുന്നത്.

തികച്ചും ഫാമിലിക്കായി സാക്ഷാത്കരിച്ച ഗോ പ്ളസില്‍ ഏഴു സീറ്റാണുള്ളത്. കാറിലെ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനു പരമാവധി 68 പി എസ് കരുത്തും 104 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ലീറ്ററിന് 20.6 കിലോമീറ്ററാണ് ’ഗോ പ്ളസിനു ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു നിറങ്ങളില്‍ എത്തുന്ന ഗോ പ്ളസിന് 3.79 ലക്ഷം മുതല്‍ 4.61 ലക്ഷം രൂപ വരെയാണ് ഡല്‍ഹി ഷോറൂമില്‍ വില.

അഞ്ചു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖയാത്ര വാഗ്ദാനം ചെയ്യുന്ന ഗോ പ്ളസ് ഒരു കുടുംബത്തിന് സുഖമായി യാത്ര ചെയ്യാന്‍ ഉതകുന്ന സൌകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹന കമ്പക്കാരുടെ ആഗ്രഹങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഇന്നോവ, മൊബിലിയൊ, ഇവാലിയ എന്നീ കാറുകള്‍ക്ക് ഒപ്പം തന്നെ നിര്‍ത്താന്‍ കഴിയുന്നതാണ് ഗോ പ്ളസ് എന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് ഗിലോം സികാര്‍ഡ് അവകാശപ്പെട്ടു.

നിസാന്റെ തന്റെ ഇവാലിയ മികച്ച യാത്ര സുഖവും ഗുണനിലവാരവും എന്‍ജിനീയറിംഗും നല്‍കുമ്പോള്‍ ഗോ പ്ളസ് അതിന്റെ പകുതി വിലയ്ക്ക് മികച്ച അനുഭവം നല്‍കുമെന്നും ഗിലോം സികാര്‍ഡ് പറഞ്ഞു. ഒറ്റ വര്‍ഷത്തിനിടെ രണ്ടു മോഡലുകള്‍ പുറത്തിറക്കിയത് ഈ വിപണിയോടു കമ്പനിക്കുള്ള പ്രതിബദ്ധതയാണു വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :