വന്നു കണ്ടു കീഴടക്കി… 1.5 ലക്ഷം ഓര്‍ഡറുകള്‍ സ്വന്തമാക്കി റെനോള്‍ട്ട് ക്വിഡ് മുന്നോട്ട്

ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ കുഞ്ഞന്‍ കാര്‍ ക്വിഡ് റോഡുകള്‍ കീഴടക്കുന്നു.

Renault Kwid, hatch back, maruthi alto 800, hundai eon റെനോള്‍ട്ട് ക്വിഡ്, ഹാച്ച്ബാക്ക്, മാരുതി ആള്‍ട്ടോ 800, ഹ്യുണ്ടായ് ഇയോണ്‍
സജിത്ത്| Last Modified വ്യാഴം, 14 ജൂലൈ 2016 (15:46 IST)
ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ കുഞ്ഞന്‍ കാര്‍ ക്വിഡ് റോഡുകള്‍ കീഴടക്കുന്നു. ഇന്ത്യയില്‍ ചെറുകാറുകള്‍ക്ക് ലഭിക്കുന്ന സ്വീകരണം മനസിലാക്കിയ പ്രമുഖ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ കഴിഞ്ഞ സെപ്റ്റംബറില്‍ നിരത്തിലിറക്കിയ ഹാച്ച്ബാക്ക് മോഡല്‍ കാര്‍ നേടിയെടുത്തത് 1,50,000 ബുക്കിങ്ങ്. ചെറു കുടുംബങ്ങളെ ലക്ഷ്യമാക്കി പുറത്തിറക്കിയ റെനോയും നിസാനും സംയുക്‍തമായി നിര്‍മിച്ച ക്വിഡിന് 2.56 ലക്ഷം മുതല്‍ 3.53 ലക്ഷം രൂപ വരെയാണ് വില.

2016 ലെ ആദ്യ പകുതിയില്‍ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികളെ മാത്രമായിരുന്നു. ഈ മേഖലയില്‍ നിന്നുമായി 2,08,690 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയില്‍ നിന്നും മാത്രമായി 61,895 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇതേ കാലയളവില്‍ കമ്പനിക്ക് ലഭിച്ചത്. ഇന്ത്യന്‍ വിപണിയുടെ 3.8 ശതമാനം സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചു.

ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ വിജയിച്ച ഒരേയൊരു മോഡലായ ഡസ്റ്ററില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ക്വിഡിന്റെ രൂപകല്‍പ്പന നടത്തിയിരിക്കുന്നത്. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുള്ള റെനോയ്ക്ക് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്. ലിറ്ററിന് 25.17 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. രാജ്യത്ത് ലഭ്യമായ പെട്രോള്‍ കാറുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ളതാണിത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :