ഐറിസ് സ്‌കാനറും ബയോമെട്രിക് ലോക്കുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 7 വിപണിയിലേക്ക്

സാംസങ്ങിന്റെ ഫാബ്ലറ്റ് ഫ്ലാഗ്‌ഷിപ് മോഡല്‍ ഗാലക്‌സി നോട്ട് 7 ആഗസ്റ്റ് 7ന് വിപണിയിലെത്തും.

samsung, galaxy note 7, fablet സാംസങ്ങ്, ഗാലക്‌സി നോട്ട് 7, ഫാബ്ലറ്റ്
സജിത്ത്| Last Modified വ്യാഴം, 14 ജൂലൈ 2016 (10:11 IST)
സാംസങ്ങിന്റെ ഫാബ്ലറ്റ് ഫ്ലാഗ്‌ഷിപ് മോഡല്‍ ഗാലക്‌സി നോട്ട് 7 ആഗസ്റ്റ് 7ന് വിപണിയിലെത്തും. ന്യൂയോര്‍ക്കില്‍ നടക്കുന്ന ചടങ്ങിലാണ് സാംസങ്ങ് ഗാലക്‌സി നോട്ട് 7 പുറത്തിറക്കുക. കൂടാതെ റിയോ ഡി ജനീറോയിലും ലണ്ടനിലും ഫാബ്ലറ്റിന്റെ ലോഞ്ചിങ്ങ് നടക്കും.

ഐറിസ് സ്‌കാനറും ബയോമെട്രിക് ലോക്കും ഫോണിലുണ്ടാകുമെന്നാണ് അറിയുന്നത്. കൂടാതെ ന്യൂ എസ് പെന്‍ ഗാലക്‌സി നോട്ട് 7 ന്റെ മറ്റൊരു പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം, 64 ജിബി, 128 ജിബി, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് മോഡലുകളും ഉണ്ട്. പിന്‍വശത്തെ ക്യാമറ 12 മെഗാപിക്‌സലും മുന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സലുമാണ്. 3,600 എംഎച്ച് ആണ് ബാറ്ററിലൈഫ്. ബ്ലാക് ഒണിക്‌സ്, സില്‍വര്‍, ടൈറ്റാനിയം, ബ്ലൂ കോറല്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍വിപണിയിലെത്തുക.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :