ടാറ്റാ മോട്ടോഴ്സിന്റെ പുതിയ ഹാച്ച്ബാക്ക് മോഡല്‍ ടാറ്റാ 'ടിയാഗോ' വിപണിയില്‍

ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡല്‍ ടാറ്റാ ടിയാഗോ വിപണിയിലെത്തി

മുംബൈ, ടാറ്റാ മോട്ടോഴ്സ്, ടിയാഗോ mumbai, tata motors, tiago
മുംബൈ| സജിത്ത്| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (17:19 IST)
ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ ഹാച്ച്ബാക്ക് മോഡല്‍ ടാറ്റാ ടിയാഗോ വിപണിയിലെത്തി. മികച്ച സവിശേഷതകൾ അവകാശപ്പെടുന്ന ടിയാഗോ പെട്രോൾ, ഡീസൽ എന്നീ മോഡലുകളിൽ ലഭിക്കും.

1.05 ലീറ്റർ ഡീസലിന് 3.94 ലക്ഷം മുതല്‍ 5.54 ലക്ഷം രൂപവരേയും 1.2 ലീറ്റർ പെട്രോൾ മോഡലിന് 3.2 ലക്ഷം മുതൽ 4.75 ലക്ഷം രൂപവരെയുമാണ് വില.
അഞ്ച് വേരിയന്റുകളിലാണ് ടിയാഗോ ലഭ്യമാകുക. പെട്രോൾ മോഡൽ ലീറ്ററിന് 23.84 കിലോമീറ്ററും ഡീസൽ 27.28 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗുജറാത്തിലെ സാനന്ദ് ഫാക്ടറിയിലാണ് ടിയാഗോ നിർമിക്കുന്നത്. കാർ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ടിയാഗോ വഴിതുറക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ടിയാഗോയ്ക്ക് ആദ്യം സിക്ക എന്നായിരുന്നു പേര്. സിക വൈറസ് രൂക്ഷമായതിനെ തുടര്‍ന്ന്
കമ്പനി പേര് ടിയാഗോ എന്നാക്കി പിന്നീട് മാറ്റുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :