ടീമിന്റെ ആഘോഷ ഫോട്ടോയിൽ സഞ്ജു ഇല്ല, കാരണം വ്യക്തമായത് പിന്നീട് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 11 ജനുവരി 2020 (19:17 IST)
ശ്രീലങ്കക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ മിന്നുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ ആദ്യ മത്സരം മഴ കാരണം ഒഴിവാക്കിയിരുന്നു. രണ്ടം മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും ചെയ്ത. ഇന്നലെ നടന്ന മൂന്നം ടി20 മത്സരത്തിൽ 201 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയെ 123 റൺസിന് ഇന്ത്യ മടക്കി അയച്ചതോടെ 78 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടു എന്നതിനാൽ ശ്രദ്ദേയമായിരുന്നു ഇന്നലത്തെ മത്സരം. നിരവധി മത്സരങ്ങളിൽ പുറത്തിരുന്ന സഞ്ജു റിഷഭ് പന്തിന് പകരക്കാരനായാണ് ടീമിലെത്തിയത്. എന്നാൽ സഞ്ജു ആരാധകരെ നിരാശപ്പെടുത്തി. ആദ്യ പന്തിൽ സിക്സർ പറത്തി ആരാധകരുടെ പ്രതീക്ഷ വാനോളം ഉയർത്തിയ സഞ്ജു രണ്ടാമത്തെ പന്തിൽ എൽബി‌ഡബ്ല്യുവിൽ പുറത്താവുകയായിരുന്നു. മത്സര വിജയ ശേഷമെടുത്ത ആഘോഷ ചിത്രത്തിൽ സഞ്ജു ഇല്ലാതിരുന്നത്. ആളുകൾ ശ്രദ്ധിക്കുകയും ചെയ്തു.

പല സംശയങ്ങൾക്കും ഇത് ഇടയാക്കി. എന്നാൽ സഞ്ജുവിന്റെ അഭാവത്തിന് കാരണം മായങ്ക് അഗർവാളിന്റെ ട്വീറ്റ് പുറത്തുവന്നതോടെയാണ് ആരാധകർക്ക് വ്യക്തമായത്. മത്സരം കഴിഞ്ഞ ഉടനെ ന്യൂസിലാൻഡിലേക്ക് പരീശീല മത്സരത്തിന് പോകുന്ന ഇന്ത്യ എ ടീമിനൊപ്പം സഞ്ജു ചേരുകയായിരുന്നു. മായങ്ക് അഗർവാൾ പങ്കുവച്ച വിമാനത്തിന് ഉള്ളിൽനിന്നുമുള്ള ചിത്രത്തിൽ സഞ്ജുവിനെ കാണാം. ജനുവരി 17ന് തുടങ്ങുന്ന പരമ്പരക്ക് മുൻപ് ന്യൂസിലൻഡുമായി ഇന്ത്യ എ ടീമീന് പരീശീല മത്സരമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :