സജിത്ത്|
Last Modified ബുധന്‍, 31 മെയ് 2017 (09:24 IST)
ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ മറ്റൊരു ഓഫറുമായി എത്തിയിരിക്കുന്നു. റിലയന്‍സ് ജിഗാ ഫൈബര്‍ എന്ന ബ്രോഡ്ബാന്‍ഡ് സേവനവുമായാണ് അവര്‍ വിപണി പിടിച്ചടക്കാന്‍ എത്തുന്നത്. ഈ ബ്രോഡ്ബാന്‍ഡ് സേവനം 100 നഗരങ്ങളിലായി ഈ വരുന്ന ദീപാവലിക്ക് എത്തുമെന്നാണ് ജിയോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജിയോ ഹോം ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 100ജിബി ഡാറ്റ 500 രൂപയ്ക്കാണ് നല്‍കുന്നത്. നിലവില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനേക്കാള്‍ പകുതി വിലയില്‍ ഇരട്ടി ഡാറ്റയാണ് ജിയോ നല്‍കുന്നത്. 100 എംബിപിഎസ് വേഗം എന്നതില്‍ സെക്കന്‍ഡുകള്‍ കൊണ്ടുതന്നെ ഗെയിമുകളും സിനിമയും ഡൗണ്‍ലോഡ് ചെയ്യാമെന്നും പറയുന്നു. ഇതിലൂടെ ഇന്റര്‍നെറ്റ് മേഖലയെ തന്നെ മാറ്റി മറിക്കുകയാണ് ലക്ഷ്യമെന്ന് ജിയോ അറിയിച്ചു.
100ജിബി ഫ്രീ ഡാറ്റ, 100എംബിപിഎസ് സ്പീഡില്‍ 90 ദിവസം നല്‍കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യത്തെ മൂന്നു മാസം 100 എംബിപിഎസ് വേഗതയുളള ഇന്റര്‍നെറ്റ് സ്പീഡ് നല്‍കുമെന്നും അതിനുശേഷം ഒരു എംബിപിഎസ്
വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും നല്‍കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ പത്ത് മെട്രോ നഗരങ്ങളിലാണ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നത്.