നോക്കിയ 3310ന് വിപണി നഷ്ടപ്പെടുമോ ?; 799 രൂപയ്ക്ക് കിടിലന്‍ ഫീച്ചറുകളുമായി ഡ്രാഗോ 3310 !

വിപണി പിടിക്കാന്‍ ഡ്രാഗോ 3310

സജിത്ത്| Last Modified വ്യാഴം, 25 മെയ് 2017 (11:25 IST)
നോക്കിയയുടെ അതേ രൂപവും സവിശേഷതയും അടങ്ങിയ മറ്റൊരു ഫോണ്‍ വിപണിയിലെത്തുന്നു. 3310 വിപണിയിലെത്തിയതിനു പിന്നാലെയാണ് എന്ന ഫോണ്‍ എത്തുന്നത്. നോക്കിയയുടെ അതേ ഫീച്ചറുകളുമായി എത്തുന്ന ഫോണായ ഡ്രാഗോ 3310ന് 799 രൂപയാണ് വില. അതേസമയം നോക്കിയ 3310നാവട്ടെ 3,310 രൂപയുമാണ് വിപണി വില.

ഒരു എം ബി റാമാണ് ഡ്രാഗോ 3310നുള്ളത്. 8ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജും, പോര്‍ട്ടബിള്‍ 0.3 എംപി റിയര്‍ ക്യാമറയും ഫോണിലുണ്ട്. നോക്കിയ 3310ലുള്ളതു പോലെ 2ജിയും വൈഫൈയും ഈ ഫോണ്‍ പിന്തുണക്കും. 1.77 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. കൂടാതെ ഡ്യുവല്‍ സിം സപ്പോര്‍ട്ടും ഈ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :