അത്യുഗ്രന്‍ ഫീച്ചറുകളുമായി ഷവോമി മീ നോട്ട് 2വിന്റെ പിന്‍ഗാമി, മീ നോട്ട് 3 വിപണിയിലേക്ക് !

അത്യുഗ്രന്‍ സവിശേഷതയുമായി ഷവോമി മീ നോട്ട് 3 എത്തുന്നു!

xiaomi, redmi note, mobile, smartphone, news, technology, ഷവോമി, മൊബൈല്‍, ന്യുസ്, ടെക്‌നോളജി
സജിത്ത്| Last Modified ശനി, 27 മെയ് 2017 (10:25 IST)
പുതിയ സ്മാര്‍ട്ട്‌ഫോണുമായി ഷവോമി വിപണിയിലേക്കെത്തുന്നു. ഷവോമി മീ നോട്ട് 2വിന്റെ പിന്‍ഗാമിയായി മീ നോട്ട് 3 എന്ന മോഡലുമായാണ് അവര്‍ വിപണിയിലേക്കെത്തുന്നത്. വരുന്ന ജൂണില്‍ ഷവോമി മീ നോട്ട് 3 വിപണിയിലെത്തുമെന്നാണ് 'ഷവോമി ടുഡേ'യില്‍ വന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 3ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്. 8ജിബി റാം 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ വകഭേദങ്ങളില്‍ എത്തുന്ന ഈ ഫോണിന് ഏകദേശം 38,893 രൂപയും 45,333 രൂപയുമായിരിക്കും വിലയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

5.7 ഇഞ്ച് QHD അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 7.1.1 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. ഏറ്റവും പുതിയ വേര്‍ഷനായ MIUI 9 ഓണ്‍ ടോപ്പ്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 64 ബിറ്റ് ഒക്ടാ-കോര്‍ പ്രോസസര് എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി, കോംപസ്, ആക്‌സിലറോമീറ്റര്‍, ഗൈറോ, 4070എംഎഎച്ച് ബാറ്ററി, അതോടൊപ്പം ബ്ലൂട്ടൂത്ത്, എഫ്എം, റേഡിയോ, ജിപിഎസ്, ഇന്‍ഫ്രാ റെഡ് പോര്‍ട്ട്, മൈക്രോ യുഎസ്ബി, വൈഫൈ, ഹോട്ട്‌സ്‌പോട്ട് എന്നിവയുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :