രാജ്യത്ത് ഏറ്റവുമധികം ബജറ്റവതരിപ്പിച്ച റെക്കോർഡ് മോറാർജി ദേശായിയുടെ പേരിൽ ഭദ്രം !

Last Modified വ്യാഴം, 4 ജൂലൈ 2019 (19:04 IST)
രാജ്യത്ത് ഏറ്റവുമധികം തവണ ബജറ്റ് ആവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി എന്ന റെക്കോർഡ് ഇപ്പോഴും മോറാർജി ദേശായിയുടെ പേരിൽ ഭദ്രമാണ്. എട്ട് സമ്പൂർണ ബജറ്റുകളും രണ്ട് ഇടക്കാല ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഈ റെക്കോർഡ് മറികടക്കുക എന്നത് ഇപ്പോൾ അസാധ്യമാണ് എന്നുതന്നെ പറയാം. ധനമന്ത്രി സ്ഥാനത്തുനിന്നും പിൽക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ പ്രധനമന്ത്രിയായി മാറുകയും ചെയ്തു.

ഓരോ വർഷവും സ്വന്തം ജൻമദിനത്തിൽ ബജറ്റ് അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ധനമന്ത്രി കൂടിയാണ് മൊറാർജി ദേശായി. ഫെബ്രുവരി 29ന് ആയിരുന്നു അദ്ദേഹം ജനിച്ചത്. ഫെബ്രുവരിയിലെ അവസാന ദിവസം ബജറ്റ് അവതരിപ്പിക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. ഈ രീതിക്ക് മാറ്റം വരുത്തിയത് അരുൺ ജെയ്‌റ്റ്‌ലിയാണ്. മൊറാർജി കഴിഞ്ഞാൽ പിന്നീട് ഏറ്റവുമധികാം ബജറ്റുകൾ അവാതരിപ്പിച്ചിട്ടുള്ളത് പി ചിദംബരമാണ്. മൂന്നാം സ്ഥാനത്ത് പ്രണബ് മുഖർജിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :