Last Modified വ്യാഴം, 4 ജൂലൈ 2019 (18:39 IST)
തമിഴ്നാട്ടിലെ തിരുപ്പൂരും കൊയമ്പത്തൂരും ഒരു കാലത്ത് തുണി വ്യാപാരത്തിന്റെ ശക്തമായ കേന്ദ്രങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് ഈ രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൊയമ്പത്തൂരും തിരുപ്പൂരുമുള്ള നിരവധി. ചെറു വസ്ത്ര തുണിനിർമ്മാണ മില്ലുകളാണ് കഴിഞ്ഞ കുറച്ചുകാലങ്ങൾക്കിടയിൽ അടച്ചുപൂട്ടിയത്.
നിലവിൽ പ്രവർത്തിക്കുന്നവ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയുമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുയും ചെയ്തു. ഈ വ്യവൻസായത്തെ അശ്രയിച്ച് ജീവിക്കുന്ന നിരവധി പെരുടെ ജീവിതം ഇപ്പോൾ ആശങ്കയിലാണ്.
ബംഗ്ലാദേശിൽനിന്നും തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ്
തിരുപ്പൂരിലെയും കൊയമ്പത്തൂരിലെയും ചെറുകിട വസ്ത്രനിർമ്മാണ യൂണിറ്റുകളെ കാര്യമായി ബാധിച്ചത് ഇത് വർഷം തോറും വർധിച്ച് വരുകയുമാണ്. നിലവിൽ കയറ്റുമതിക്ക് ലഭിക്കുന്ന ഇൻസെന്റീവ് രണ്ട് ശതമാനത്തിൽനിന്നും 4 ശതമാനമാക്കി ഉയർത്തിയാൽ മാത്രമേ ഈ മേഖലക്ക് നിലനിൽപ്പൊള്ളു.