ടിക്കറ്റ് ക്യാൻസൽ ചെയ്തതിലൂടെ നാല് വർഷം കൊണ്ട് റെയിൽവേയ്ക്ക് ലഭിച്ചത് 6,112 കോടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (20:12 IST)
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ റെയില്‍വേയ്ക്ക് ലഭിച്ചത് 6,112 കോടി രൂപയെന്ന് കണക്കുകള്‍. ജയ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം.

2019-20ല്‍ 1724.24 കോടിയും 2020-21ല്‍ 710.54 കോടിയും 2021-22ല്‍ 1569 കോടിയും 2022-23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. ക്യാന്‍സലേഷന്‍ വഴി ലഭിക്കുന്ന തുക റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനിലേക്കാണ് പോവുക. ചെറിയ ക്ലെറിക്കല്‍ ചാര്‍ജ് മാത്രമാണ് ക്യാന്‍സലേഷനായി ഈടാക്കുന്നതെന്നും അത് റെയില്‍വേയുടെ വരുമാനമായി കാണരുതെന്നും സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പിആര്‍ഒ വികാശ് കശ്യപ് പറയുന്നു. പ്രതിദിനം 80 ലക്ഷത്തോളം ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ അതിന്റെ അനുപാതം വെച്ച് ഈ സംഖ്യ ചെറുതാണെന്നും കശ്യപ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :