ഒടിടിയില്‍ വന്നാലും 'ആവേശം' തിയേറ്ററില്‍ തന്നെ കാണണം! ആയിരക്കണക്കിന് ടിക്കറ്റുകള്‍ ഇന്നും വിറ്റുപോയി

fahad Fazil, Aavesham
fahad Fazil, Aavesham
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 മെയ് 2024 (10:29 IST)
ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയില്‍ റിലീസായി. നൂറില്‍ കൂടുതല്‍ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം തുടരുമ്പോഴായിരുന്നു ഒടിടിയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ചിത്രം റിലീസ് ആയത്.ആമസോണ്‍ പ്രൈം വീഡിയോയില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആവേശം കാണാനാകും. എന്നാല്‍ ഇതൊന്നും അറിയാതെ തിയേറ്ററുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത അനേകം ആളുകളുണ്ട്. ഇന്നത്തെ ഷോകള്‍ക്കായി ആയിരക്കണക്കിന് ടിക്കറ്റുകളാണ് വിറ്റുപോയത്. തിയേറ്ററുകളില്‍ തന്നെ ആസ്വദിക്കേണ്ട സിനിമയായതിനാല്‍ പലരും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു. ആവേശം 150 കോടിയിലധികം നേടി മുന്നേറുന്നതിനിടെയാണ് ഒടിടി റിലീസ്.

വന്‍ സര്‍പ്രൈസ് ആണ് ആവേശം നിര്‍മാതാക്കള്‍ ആരാധകര്‍ക്ക് നല്‍കിയത്.ഒടിടി റിലീസിനെ കുറിച്ച് ഒരു സൂചനയും അവര്‍ നല്‍കിയിരുന്നില്ല.പ്രൊഡക്ഷന്‍ ഹൗസുമായി നേരത്തെ ഉണ്ടാക്കിയ കരാറാണ് ചിത്രം നേരത്തെ തീയറ്ററില്‍ എത്താന്‍ കാരണമായത് എന്നാണ് പുറത്തുവന്ന വിവരം.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത 'ആവേശം' ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :