ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ഞായര്‍, 12 ഒക്‌ടോബര്‍ 2014 (12:22 IST)
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ തന്നെ റയില്‍വേയുടെ വരുമാനത്തില്‍ 12 ശതമാനം വര്‍ദ്ധന ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. വരുമാനം 12.02 ശതമാനം വര്‍ദ്ധിച്ച് 73,403.67 കോടി രൂപ ഈ കാലയളവില്‍ റയില്‍വേ നേടി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 65,525.85 കോടി രൂപയാണ് റയില്‍വേയ്ക്ക് നേടാനായത്.
റയില്‍വേയുടെ മുഖ്യ വരുമാന സ്രോതസായ ചരക്ക് നീക്കത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 10.44 ശതമാനം ഈ ഇനത്തില്‍ വര്‍ദ്ധനവുണ്ടായി. 48,771.58 കോടി രൂപ ഇക്കാലലയളവില്‍ റയില്‍വേയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 44,162.15 കോടി രൂപയായിരുന്നു. അതേ സമയം യാത്രാ നിരക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനം 16.46 ശതമാനമാണ്. നടപ്പു വര്‍ഷം സെപ്‌തംബര്‍ 30 വരെ പാസഞ്ചര്‍ ടിക്കറ്റ് വിതരണത്തിലൂടെയുള്ള വരുമാനം 21,079.09 കോടി രൂപയാണ്.
എന്നാല്‍ നടപ്പു വര്‍ഷത്തിന്റെ ആദ്യ ആറ് മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 0.06 ശതമാനം കുറവുണ്ടായി. ഇക്കാലയളവില്‍ ടിക്കറ്റ് നിരക്കിലുണ്ടായ വര്‍ദ്ധനയാണ് യാത്രക്കാര്‍ കുറഞ്ഞിട്ടും വരുമാനം ഉയരാന്‍ വഴിയൊരുക്കിയത്. മൊത്തം
4253.32 മില്യണ്‍ യാത്രക്കാരാണ് ഈവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌തംബര്‍ വരെ ട്രെയിന്‍ സഞ്ചാരം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍
- സെപ്‌തംബറില്‍ ഇത് 4255.81 മില്യണ്‍ ആയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.