കൊച്ചി|
vishnu|
Last Updated:
ബുധന്‍, 23 ജൂലൈ 2014 (11:57 IST)
കേരളത്തിനെ
ഐടി സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ച കാക്കനാട് ഇന്‍ഫോ പാര്‍ക്കിന് പത്തു വയസ് തികയുന്നു. 2004 ജൂലൈയിലാണ് ഇന്‍ഫോപാര്‍ക്ക് ഐടി രംഗത്ത് ലോഗ് ഇന്‍ ചെയ്തത്. കേരളത്തിലെ രണ്ടാമത്തെ ഐടി പാര്‍ക്കാണ് ഇന്‍ഫോപാര്‍ക്ക്.
എന്നാല്‍ ഒരു പത്തു വയസുകാരനേപ്പോലെയല്ല ഇന്‍ഫോപാര്‍ക്ക് വരുമാനം നേടുന്നത്. ഓരോ സാമ്പത്തിക വര്‍ഷം കടന്നു പോകുമ്പോഴും വരുമാനത്തിന്റെ ഗ്രാഫ് എന്നും മേലേക്കായിരുന്നു. ആ പ്തിവ് ഇത്തവണയും ഇന്‍ഫോ പാര്‍ക്ക് തെറ്റിച്ചില്ല.
നടപ്പു സാമ്പത്തിക വര്‍ഷം 1,800 കോടി രൂപയുടെ കയറ്റുമതി വരുമാനമാണു പാര്‍ക്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1537 കോടി രൂപയായിരുന്നു.
ഇന്‍ഫോപാര്‍ക്കിന്റെ ആദ്യഘട്ട വികസനം നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതൊടെ വരുമാനത്തില്‍ വളര്‍ച്ചയുണ്ടാകും.
പാര്‍ക്കിന്റെ രണ്ടാം ഘട്ട നിര്‍മ്മാണവും ത്വരിത ഗതിയിലാണ് നടക്കുന്നത്. പൂര്‍ത്തിയാകുന്നതോടെ വരുമാനത്തില്‍ കുതിപ്പുണ്ടാകുന്നതൊടൊപ്പം ഒന്നരലക്ഷം പേര്‍ക്കു തൊഴില്‍ ലഭിക്കും.രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഐടി ക്യാംപസുകള്‍ വികസിപ്പിക്കാന്‍ വിവിധ
കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.