ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 25 ഫെബ്രുവരി 2016 (12:46 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍വേ ബജറ്റ് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ്പ്രഭു അവതരിപ്പിക്കുന്നു. ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ മധ്യഭാഗത്തേക്ക് മാറ്റുമെന്നും 400 സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം വൈഫൈ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
നിരക്ക് വര്‍ദ്ധിപ്പിക്കാതെ വരുമാനം കണ്ടെത്തുകയാണ് ലക്ഷ്യം. വരുമാനം കൂടിയത് 11 ശതമാനം മാതര്‍മാണ്. യാത്രക്കാര്‍ക്ക് മികച്ച സൌകര്യം നല്‍കുകയാണ് റെയില്‍വേയുടെ ലക്ഷ്യം. പ്രതീക്ഷിക്കുന്ന വരുമാനം 1.84000 കോടി രൂപയാണ്. 1600 ക്ലോമീറ്റര്‍ ലൈന്‍ ഈ പ്രാവശ്യം വൈദ്യുതീകരിക്കും. 2500 കിലോമീറ്റര്‍ ബ്രോഡ് ഗേജ് ലൈനുകള്‍ കമ്മീഷന്‍ ചെയ്യുമെന്നും സുരേഷ്പ്രഭു സഭയില്‍ വ്യക്തമാക്കി. 2800 കിലോമീറ്റര്‍ പുതിയ പാതകള്‍ വരും. 14 കോടി തൊഴില്‍ ദിനങ്ങള്‍ ഏര്‍പ്പെടുത്തും. ചരക്കുനീക്കം സുഗുമമാക്കാന്‍ കൂടുതല്‍ ചരക്ക് ഇടനാഴികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെന്‍ഡറുകള്‍ നല്‍കാനുള്ള അധികാരം സോണുകള്‍ക്ക് കൈമാറും. ശമ്പളക്കമ്മീഷന്‍ മൂലം ചെലവ് 32.9 കൂടി. മുതിര്‍ന്ന പൌരന്‍മാര്‍ക്കുള്ള റിസര്‍വേഷന്‍ കോട്ട 50ശതമാനം വര്‍ദ്ധിപ്പിക്കും. സ്‌ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഒരു മിനിറ്റില്‍ 7200 ടിക്കറ്റ് എന്ന തോതിലാക്കി ഉയര്‍ത്തും. സാധാരണക്കാര്‍ക്കായി റിസര്‍വേഷനില്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ നടപ്പാക്കുമെന്നും സുരേഷ്പ്രഭു വ്യക്തമാക്കി.