പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓഹരികള്‍ വിറ്റഴിച്ചു തുടങ്ങി

ന്യൂഡല്‍ഹി| VISHNU.NL| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (09:54 IST)
കോള്‍ ഇന്ത്യ, ഒഎന്‍ജിസി, സെയില്‍, എന്‍എച്ച്‌പിസി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്പന ജനവരി അവസാനത്തോടെ പൂര്‍ത്തിയാക്കിയേക്കും. ഒഎന്‍ജിസി, കോള്‍ ഇന്ത്യ എന്നിവയുടെ ഓഹരി വില്പന രണ്ടാഴ്ചക്കകം ഉണ്ടായേക്കമുന്നും സൂചനയുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.

ചൊവ്വാഴ്ചയിലെ ക്ലോസിങ് നിരക്ക് പ്രകാരം കോള്‍ ഇന്ത്യയുടെ 10 ശതമാനം ഓഹരി വിറ്റഴിച്ചാല്‍ 21,968.32 കോടി രൂപയും ഒഎന്‍ജിസിയുടെ അഞ്ച് ശതമാനം വിറ്റഴിച്ചാല്‍ 16,503.54 കോടിയും ലഭിക്കും. എന്‍എച്ച്പിസിയുടെ 11 ശതമാനം ഓഹരിക്ക് 2,699.40 കോടിരൂപയും. സെയിലിന്റെ അഞ്ച് ശതമാനം ഓഹരിക്ക് 1739.80 കോടിയും ലഭിക്കും. ഇത്തരത്തില്‍ നാല് കമ്പനികളുടെയും ഓഹരി വിറ്റവകയില്‍ സര്‍ക്കാരിന് ലഭിക്കുക 42,911 കോടി രൂപയാണ്.

ഓഹരി വില്പനയിലൂടെ 36,925 കോടി രൂപ സമാഹരിക്കാനാണ് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും അധികം വരുമാനമാണ് ലഭിക്കാന്‍ പോകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാല് മാസം മാത്രം അവശേഷിക്കെയാണ് സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.
അതേസമയം, പിഎഫ്‌സി, ആര്‍ഇസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നകാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :