ഓഹരി വിപണിയില്‍ റെക്കോഡ് മുന്നേറ്റം

മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (11:27 IST)
ഓഹരി വിപണിയില്‍ റെക്കോഡ് മുന്നേറ്റം തുടരുന്നു. നിഫ്റ്റി സൂചിക ചരിത്രത്തില്‍ ആദ്യമായി
8500 കടന്നു. 45 പോയന്റ് ഉയര്‍ന്ന് 8523 ലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് സൂചിക 156 പോയന്റ് ഉയര്‍ന്ന് 28491ലുമെത്തി.

ആഗോള വിപണിയിലും ഏഷ്യന്‍ വിപണിയിലും ഉണ്ടായ ഉണര്‍വാണ് ഇന്ത്യന്‍ ഓഹരിവിപണിയെ ഉയരങ്ങളിലെത്തിച്ചത്. ലോഹക്കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. സെസ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നേട്ടത്തില്‍. ബജാജ് ഓട്ടോ, ഐടിസി, എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവയാണ് നഷ്ടത്തില്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :