വരുന്നൂ... പിയാജിയോ കുടുംബത്തില്‍ നിന്നും സ്‌പോട്ടി അഗ്രസീവ് ലുക്കില്‍ 'അപ്രിലിയ എസ് ആര്‍ 150'

ഇറ്റാലിയന്‍ കമ്പനിയായ അപ്രിലിയയുടെ പുതിയ സ്കൂട്ടര്‍ എസ് ആര്‍ 150 ഓഗസ്റ്റില്‍ ഇന്ത്യയിലെത്തും

Piaggio, Aprilia SR 150, Scooter പിയാജിയോ, അപ്രിലിയ എസ് ആര്‍ 150, സ്‌കൂട്ടര്‍
സജിത്ത്| Last Modified വെള്ളി, 22 ജൂലൈ 2016 (15:16 IST)
ഇറ്റാലിയന്‍ കമ്പനിയായ അപ്രിലിയയുടെ പുതിയ സ്കൂട്ടര്‍ എസ് ആര്‍ 150 ഓഗസ്റ്റില്‍ ഇന്ത്യയിലെത്തും. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് നിര്‍മ്മാണം നടക്കുന്ന പിയാജിയോ സ്‌കൂട്ടര്‍ കുടുംബത്തില്‍ നിന്നാണ് അപ്രിലിയ ഇന്ത്യയിലെത്തുന്നത്.
65000 രൂപയായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് സൂചന.

യൂറോപ്യന്‍ സ്‌കൂട്ടര്‍ ഡിസൈനില്‍ ഇന്ത്യന്‍ സ്‌കൂട്ടറുമായി ചേര്‍ന്ന രൂപമാണ് അപ്രിലിയ 150ക്കുള്ളത്. ആപെ ഓട്ടോറിക്ഷയുടെയും വെസ്പ സ്‌കൂട്ടറിന്റെയും ഗംഭീര വിജയത്തിന് ശേഷമാണ് മറ്റൊരു വാഹനവുമായി വിപണി പിടിച്ചെടുക്കാനായി പിയാജിയോ ഇന്ത്യയിലേക്കെത്തുന്നത്.

യുവാക്കളെ ആകര്‍ഷിക്കാന്‍ സ്‌പോട്ടി അഗ്രസീവ് ലുക്കിന് പ്രധാന്യം നല്‍കിയാണ് നിര്‍മ്മാണം. സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് 150 സിസി എഞ്ചിനാണ് കരുത്തേകുന്നത്. 12 ബിഎച്ച്പി കരുത്തും11 എന്‍എം ടോര്‍ക്കുമുണ്ട്. 140 എംഎം ഡ്രം റിയര്‍ ബാക്ക് ബ്രേക്കും 220 എം എം ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുമാണ് എസ് ആറിനുള്ളത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :