സജിത്ത്|
Last Modified ശനി, 28 ജനുവരി 2017 (11:27 IST)
ന്യായമായ വിലയും മികച്ച സവിശേഷതകളുമായി ലെനോവോ കെ6 പവര്‍ വിപണിയിലേക്കെത്തുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്‌ളിപ്കാര്‍ട്ടില്‍ നടന്ന ആദ്യത്ത ഫ്‌ളാഷ് സെയിലില്‍ ലെനോവോ കെ6 പവര്‍ 3ജിബി വേരിയന്റ് സ്മാര്‍ട്ട്ഫോണിന്റെ 35,000 യുണിറ്റുകളാണ് വെറും 30 മിനിറ്റിനുളളില്‍ വിറ്റു പോയത്. ജനുവരി 31ന് ലെനോവോ കെ6 പവര്‍ 4ജിബി വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎഎസ് ഡിസ്‌പ്ലേയും 1920X1080 പിക്‌സല്‍ റിസൊല്യൂഷനുമാണ് ഈ ഫോണിനുള്ളത്. 1.3GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പിന്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, ഫിങ്കര്‍പ്രിന്റ്, 4000എംഎഎച്ച് നോണ്‍-റിമൂവബിള്‍ ബാറ്ററി എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.