ഓണം ആഘോഷിക്കാന്‍ ഗോദ്‌റേജും ഒരുങ്ങി

കൊച്ചി| vishnu| Last Modified ചൊവ്വ, 22 ജൂലൈ 2014 (12:19 IST)
ഓണത്തിന്റെ മണമടിച്ചു തുടങ്ങിയതോടെ സംസ്ഥാനത്ത് സമ്മാനങ്ങളുടെ പെരുമഴ ഒരുക്കുകയാണ് എല്ലാ കമ്പനിക്കാരും. ഇത്തവണ ഒരുമുഴം മുമ്പേ നിട്ടിയെറിഞ്ഞിരിക്കുകയാണ് ഗോദ്റേജ് അപ്ളയന്‍സസ്.
ഓണക്കാലത്ത് സംസ്ഥാത്തു നിന്ന് 150 കോടി രൂപയുടെ കച്ചവടം നടത്താനാണ് ഇത്തവണ അവരുടെ നീക്കം.

ഓണക്കാലത്ത് പുതിയ ശ്രേണി ഉല്‍പ്പന്നങ്ങളും ഓരോ ദിവസവും ഓരോ ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന സമ്മാന പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഓരോ ദിവസവും ഓരോ ലക്ഷം രൂപയുടെ സമ്മാനം നേടാവുന്നതാണ് ‘ഗോദ്റേജ് വൈരാഘോഷം” എന്ന പദ്ധതി

25 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെയാണു ലക്കി ഡ്രോ. പ്രീമിയം ഉല്‍പ്പന്നങ്ങളില്‍ ഊന്നിക്കൊണ്ടാണു കമ്പനി ഉയര്‍ന്ന വില്‍പനക്ക് തന്ത്രമൊരുക്കിയിരിക്കുന്നത്. ഏതായാലും ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകാന്‍ വഴിയില്ല. കാരണം പലരും തങ്ങളുടെ ഓണക്കാല രഹസ്യങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :