ഫെബ്രുവരി 9ന് മുൻപ് ബുക്ക് ചെയ്താൽ വെറും 899 രൂപക്ക് പറക്കാം, വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്

Last Modified ബുധന്‍, 6 ഫെബ്രുവരി 2019 (18:25 IST)
ജിവിതത്തിൽ ഒരിക്കലെങ്കിലും ഒരു വിമാന യാത്ര നടത്താൻ ആഗ്രഹികുന്നവരാണ് മിക്ക ആളുകളും. എന്നാൽ വലിയ ടിക്കറ്റ് ചാർജ് മൂലമാണ് നമ്മൽ വിമാന യാത്രക്ക് മടിക്കുന്നത്. ഇപ്പോൾ കുറഞ്ഞ ചിലവിൽ ദേശീയ അന്തർദേശീയ വിമാന യാത്രകൾ നടത്താൻ അവസരം ഒരുക്കിയിരിക്കുകയാണ് സ്പൈസ് ജെറ്റ്

പ്രകാരം 899 രൂപ മുതലാണ് ആഭ്യന്തര സർവീസുകൾക്ക് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. വിദേശ സർവീസുകൾക്ക് 3699 രൂപ ‘മുതലും ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നു. ഈ മാസം ഒൻപതിന് മുൻപ് സ്പൈസ് ജെറ്റിന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ ഓഫറുകൾ ലഭ്യമാകു.

ട്വിറ്ററിലൂടെയാണ് ഓഫർ സംബന്ധിച്ച വിവരം സ്പൈസ് ജെറ്റ് പുറത്തുവിട്ടത്. വൺസൈഡ് യാത്രക്ക് മാത്രമേ ഓഫറ് ബാധകമാവുകയുള്ളു. ഗ്രൂപ്പ് ബുക്കിംഗ് നടത്തുന്നവർക്കും ഓഫറുകൾ ലഭ്യമാകില്ല. എസ് ബി ഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭ്യമായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :