ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫർ !

Last Modified ബുധന്‍, 27 ഫെബ്രുവരി 2019 (18:23 IST)
സ്മാർട്ട്ഫോണുകൾക്ക് ആരെയും അമ്പരപ്പിക്കുന്ന ഓഫറുകൾ പ്രഖ്യപിച്ചിരിക്കുകയാണ് ഓൺലൈൻ വണിജ്യ സൈറ്റായ ഫ്ലിപ്കാർട്ട്. 6500 രൂപ വരെ വിലക്കുറവിലാണ് ഫ്ലിപ്കാർട്ടിൽ വിവിധ ബ്രാൻഡുകളുടെ വിറ്റഴിക്കുന്നത്. ഈ മാസം 28
വരെ മാത്രമേ ഈ ലഭ്യമാകൂ.

ഷവോമി റെഡ്മിയുടെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലായ റെഡ്മി നോട്ട് 5 പ്രോയുടെ 6 ജി ബി റാം വേരിയന്റ് 3000 രൂപ വിലക്കുറവിൽ വെറും 11,999 ഫ്ലിപ്കാർട്ടിഒലൂടെ സ്വന്തമാക്കാൻ സാധിക്കും. റെഡ്മി നോട്ട് 6 പ്രോയും, പോക്കോ എഫ് വണിനും യഥാക്രമം 4000, 3000 രൂപ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഗിൾ പിക്സൽ 2 എക്സ് എല്ലിനാണ് ഏറ്റവും അധികം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 6500 രൂപയാണ് ഈ ഫോണിന് വില കുറച്ചിരിക്കുന്നത്. ഹോണര്‍ 9എന്‍ ഓഫറിന്റെ ഭാഗമായി വെറും 8,499 രൂപക്ക് സ്വന്തമാക്കാൻ സാധിക്കും. സാംസങ് ഗ്യാലക്സി നോട്ട് 9ന് ഓഫറിന്റെ ഭാഗമായി 5700 രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :