28ജിബി 4ജി/3ജി ഡേറ്റ, അണ്‍ലിമിറ്റഡ് ഫ്രീ കോള്‍; തകര്‍പ്പന്‍ ഓഫറുമായി വോഡാഫോണ്‍ !

342 രൂപയ്ക്ക് 28 ജിബി 4ജി ഇന്റര്‍നെറ്റുമായി വോഡാഫോണ്‍

സജിത്ത്| Last Modified ഞായര്‍, 5 മാര്‍ച്ച് 2017 (12:31 IST)
ജിയോയുടെ വെല്ലുവിളി ഏറ്റെടുത്ത് മികച്ച ഓഫറുമായി വോഡഫോണും രംഗത്ത് എത്തിയിരിക്കുന്നു. ജിയോയിലേക്കുള്ള ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനായി ഒരു ദിവസം ഒരു ജിബി 4ജി/3ജി ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും ലഭ്യമാകുന്ന ഓഫറാണ് വോഡഫോണ്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

342 രൂപയുടെ റീച്ചാര്‍ജിലൂടെയാ‍ണ് ഈ ഓഫര്‍ ലഭ്യമാകുക. 28 ദിവസമാണ് ഈ ഓഫറിന്റെ വാലിഡിറ്റി. സമാനമായ ഒരു ഓഫര്‍ കഴിഞ്ഞ ദിവസമാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. ഈ ഓഫറിലൂടെ ജിയോയ്ക്കും എയര്‍ടെല്ലിനും ഒട്ടും പിന്നിലല്ല തങ്ങളെന്ന് തെളിയിക്കാനാണ് വോഡാഫോണിന്റെ ശ്രമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :