പത്ത് രൂപയ്ക്ക് ഒരു ജിബി ഡേറ്റ!; ജിയോയെ പൂട്ടാന്‍ ഗംഭീര ഓഫറുമായി എയര്‍ടെല്‍

ജിയോയോട് കിടപിടിയ്ക്കുന്ന ഗംഭീര ഓഫറുമായി എയര്‍ടെല്‍

സജിത്ത്| Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (10:34 IST)
ജിയോയോട് കിടപിടിയ്ക്കുന്ന ഗംഭീര ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. മാര്‍ച്ച് 31ന് ശേഷം പ്രൈം ഓഫറുമായി ജിയോ എത്തിയതോടെയാണ് ഇതേ തന്ത്രം തന്നെ പിന്തുടര്‍ന്ന് എയര്‍ടെല്ലും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ജിയോ പ്ലാനുകളോട് കിടപിടിക്കുന്ന തരത്തില്‍ ഒരു ജിബി ഡേറ്റയ്ക്ക് പത്ത് രൂപ നിരക്കോടെയാണ് എയര്‍ടെല്‍ പുതിയ 3ജി/4ജി പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ടെല്‍ ഇതുവരെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും കുറഞ്ഞ നിരയ്ക്കുള്ള ഓഫറാണിത്.

145 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 14 ജിബി 3ജി/4ജി ഡേറ്റ ലഭിക്കുമെന്നതാണ് ഈ ഓഫര്‍. എന്നാല്‍ എന്നുമുതലാണ് ഈ ഓഫര്‍ പ്രാബല്യത്തില്‍ വരുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിമാസം 30 ജിബി ഡേറ്റ ആവശ്യമില്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന അതേ നിരയ്ക്കില്‍ എയര്‍ടെല്ലിന്റെ ഓഫര്‍ പ്രയോജനപ്പെടും.

അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോളും ഈ ഓഫറില്‍ ലഭ്യമാകും. കൂടാതെ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യ കോള്‍ ഓഫര്‍ ആവശ്യമുള്ളവര്‍ക്ക് 349 രൂപയുടെ പായ്ക്കും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 14 ജിബി ഡേറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :