തിരുവനന്തപുരം|
VISHNU.N.L|
Last Modified വ്യാഴം, 10 ജൂലൈ 2014 (10:26 IST)
പ്രവാസി പുനരധിവാസം ലക്ഷ്യമിട്ട് കനറാ ബാങ്കും നോര്‍ക്ക റൂട്ട്‌സും കൈകോര്‍ക്കുന്നു. പ്രവാസി സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിക്കായാണ് ഇരുവരും ഒന്നിക്കുന്നത്. ഇതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഇരുവരും ഒപ്പുവച്ചുകഴിഞ്ഞു.
2013-14 കാലയളവില്‍ തിരികെയെത്തിയ പ്രവാസി മലയാളികള്‍ ആരംഭിക്കുന്ന സ്വയം തൊഴില്‍ സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് ധാരണ. പരമാവധി 20 ലക്ഷം രൂപ വരെ മൂലധനം വേണ്ടി വരുന്ന പദ്ധതികള്‍ക്ക് പത്തു ശതമാനം മൂലധന സബ്സിഡി അനുവദിക്കാനാണ് തീരുമാനം.
പദ്ധതി ചെലവിന്റെ 90 ശതമാനം ബാങ്ക് വായ്‌പയായി നല്‍കും. എന്നാല്‍ ബാക്കി പത്ത് ശതമാനം ഗുണഭോക്താവ് സ്വയം കണ്ടെത്തണം. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത്
ജോലി ചെയ്‌ത പ്രവാസികള്‍, ഇത്തരം പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച ട്രസ്റ്റ്, കമ്പനി, സൊസൈറ്റി എന്നിവരെയാണ് പദ്ധതിയില്‍ പരിഗണിക്കുന്നത്. ചെറുകിട വ്യാപാരം, സഹകരണ മേഖല എന്നിവയ്‌ക്കായിരിക്കും മുന്‍ഗണന.