VISHNU.NL|
Last Modified വ്യാഴം, 20 നവംബര്‍ 2014 (13:48 IST)
സ്മാര്‍ട്ട് ഫോണുകളുടെ കടന്നുവരവോടെ പ്രതാപം നഷ്ടപ്പെട് വിപണിയില്‍ പുറകിലായ
നോക്കിയ മൈക്രോസോഫ്റ്റില്‍ ലയിച്ച കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തങ്ങളെ എഴുതി തള്ളാന്‍ വരെട്ടെ എന്ന് പറഞ്ഞുകൊണ്ട് നോക്കിയ വീണ്ടും വിപണിയിലെത്തി. മൊബൈലെ ഫോണ്‍ ബിസിനസ് മൈക്രോ സോഫ്റ്റിന് വിറ്റു എങ്കിലും നോക്കിയ ഗാഡ്ജെറ്റ് വില്‍പ്പന മൈക്രോസോഫ്റ്റിന് കൈമാറിയിരുന്നില്ല.
അതിനാല്‍ ഗാഡ്ജെറ്റ് വിപണിയിലുടെ ശക്തമായ തിരിച്ചുവരവ് നടത്താനാണ് നോക്കിയയുടെ ശ്രമം. എന്‍1 എന്ന ടാബ്‌ലെറ്റുമായാണ് നോക്കിയ തിരിച്ചുവരവിന് ഒരുങ്ങുന്നത്. നോക്കിയയുടെ ബ്രാന്‍ഡ് നെയിം ഗാഡ്ജറ്റ് വിപണിയില്‍ നിന്നും അപ്രത്യക്ഷമാകുമോ എന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് തികച്ചും അപ്രതീക്ഷിതമായി നോക്കിയ ടാബ്‌ലെറ്റ് അവതരിപ്പിച്ചത്.
7.9 ഇഞ്ച് സ്‌ക്രീനും ആകര്‍ഷകമായ അലുമിനിയം ബോഡിയുമായാണ് നോക്കിയയുടെ എന്‍1 എത്തുന്നത്. 6.9 മില്ലിമീറ്റര്‍ ആണ് എന്‍1 ന്റെ കനം. ആന്‍േഡ്രായ്ഡ് 5.0 പതിപ്പായ ലോലിപോപ്പിലാകും ടാബിന്റെ പ്രവര്‍ത്തനം. 64-ബിറ്റ് ഇന്റല്‍ ക്വാഡ്-കോര്‍ ആറ്റം പ്രൊസസ്സര്‍ കരുത്തുപകരുന്ന ഗാഡ്ജറ്റില്‍ നോക്കിയയുടെ സ്വന്തം സെഡ് ലോഞ്ചര്‍ യൂസര്‍ ഇന്റര്‍ഫേസായ 'Skin' ഉം ഉണ്ട്.
കണക്ടിവിറ്റിയ്ക്കായി മൈക്രാ യുഎസ്ബി പോട്ടും ഇതില്‍ നല്‍കിയിട്ടുണ്ട്. 5300 മില്ലിആമ്പെയറിലുള്ള ലിഥിയം-അയണ്‍ ബാറ്ററിയാകും ടാബിന് ജീവനേകുക. കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ജനുവരിയില്‍ ചൈനയിലാണ് നോക്കിയ എന്‍1 പുറത്തിറങ്ങുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലും ടാബ്‌ലെറ്റ് എത്തും. 249 ഡോളര്‍ (ഏകദേശം 15,000 രൂപ) ആണ് നോക്കിയ ഇട്ടിരിക്കുന്ന വില.
രൂപകല്‍പനയില്‍ ഐപാഡ് മിനിയുമായി ചെറുതല്ലാത്ത സാമ്യം പുലര്‍ത്തുന്നുണ്ട് നോക്കിയ ടാബ്‌ലെറ്റ്. മികച്ച സവിശേഷതകള്‍ വാഗ്ദാനം ചെയ്ത് നോക്കിയ ബ്രാന്‍ഡിങ്ങില്‍ താരതമ്യേന കുറഞ്ഞ വിലയില്‍ എത്തുന്ന എന്‍1 ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖ ടാബ്‌ലെറ്റ് നിര്‍മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.
പതിവില്‍ നിന്നു വ്യത്യസ്തമായി നോക്കിയ നേരിട്ടല്ല ഗാഡ്ജറ്റ് നിര്‍മിച്ചിരിക്കുന്നത്. തായ്‌വാനില്‍ നിന്നുള്ള 'ഫോക്‌സ്‌കോണ്‍' എന്ന കമ്പനിയാണ്. ബ്രാന്‍ഡ്‌നെയിം, ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ എന്നിവ നോക്കിയയുടേതാണ്. ഇവ ഉപയോഗിക്കാനുള്ള ലൈസന്‍സ് ഫോക്‌സ്‌കോണിന് നല്‍കുകയായിരുന്നു.
നോക്കിയയും മൈക്രോസോഫ്റ്റും ഒരേ ബ്രാന്‍ഡ്‌നെയിമില്‍ ഗാഡ്ജറ്റുകള്‍ എത്തിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമോ എന്ന സംശയമുയര്‍ത്തുന്നുണ്ട്.മൈക്രോസോഫ്റ്റുമായി ഉണ്ടാക്കിയ വില്‍പന കരാര്‍ പ്രകാരം 2016 വരെ നോക്കിയക്ക് സെല്‍ഫോണുകള്‍ നിര്‍മിക്കാനാവില്ല. എന്നാല്‍ മറ്റു മൊബൈല്‍ ഗാഡ്ജറ്റുകള്‍ നിര്‍മിക്കുന്നതില്‍ തടസ്സമില്ല. നോക്കിയയുടെ പുതിയ സംരംഭത്തിന് തങ്ങളുമായി ബന്ധമൊന്നുമില്ല എന്നു മാത്രമായിരുന്നു നോക്കിയ.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.