മുംബൈ|
jibin|
Last Modified ചൊവ്വ, 18 നവംബര്‍ 2014 (10:47 IST)
വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ റെക്കോഡ് നേട്ടം തുടരുന്നു. സെന്‍സെക്സ്
സൂചിക 59 പോയന്റ് ഉയര്‍ന്ന് 28235ലും നിഫ്റ്റി സൂചിക 8 പോയന്റ് ഉയര്‍ന്ന് 8439ലുമാണ് വ്യാപാരം നടക്കുന്നത്.
സെന്‍സെക്സ് 31.15 പോയന്റ് ഉയര്‍ന്ന് 28,209.03 പോയന്‍റിലും നിഫ്റ്റി 9.85 പോയന്‍റ് കൂടി 8,440.60 പോയന്‍റിലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സിലെ 30 ഓഹരികളും നിഫ്റ്റിയെ 50 ഓഹരികളും നേട്ടത്തിലാണ്.
റിലയന്‍സ് ക്യാപിറ്റല്‍, സുസ് ലോണ്‍, ഐഡിയ, ടി.വി.എസ് മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ്, പി.എന്‍.ബി, ഭെല്‍ തുടങ്ങിയ കമ്പനികള്‍ നേട്ടം കൊയ്തു. എച്ച്.ഡി.എഫ്.സി, ഏഷ്യന്‍ പെയിന്‍റ്സ്, എല്‍.ഐ.സി ഹൗസിങ്, ശോഭ, എച്ച്.സി.എല്‍ ടെക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.